Widgets Magazine
29
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു... ഭാവവ്യത്യാസമില്ലാതെ പ്രതി.... പെട്ടെന്നുണ്ടായ പ്രകോപനം ജീവനെടുത്തു... നാട്ടുകാരും പൊലീസും പലവട്ടം തെരച്ചില്‍ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര


കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി-എഫ്15 .... ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം വിജയം


നീണ്ട തെരച്ചിലിനൊടുവില്‍.... നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും...


13 നില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് 2 വയസ്സുകാരൻ താഴേക്ക് വീണു..കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തി യുവാവ്..പൂർണമായി കയ്യിൽ ഒതുങ്ങിയില്ലെങ്കിലും യുവാവിന്റെ ശ്രമം വീഴ്ചയുടെ ആഘാതം കുറയ്ക്കാൻ സഹായകമായി...


നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയ്ക്കായി, അരക്കമല വളഞ്ഞെങ്കിലും പൊലീസിന് പ്രതിയെ മാത്രം കിട്ടിയില്ല...വിശപ്പ് സഹിക്കാന്‍ കഴിയാത്ത വ്യക്തിയാണ് ചെന്താമര...മല ഇറങ്ങുമെന്നാണ് പ്രതീക്ഷ...

നെന്മാറയില്‍ അമ്മയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയ കേസ്: പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ച് അഖില; ചെന്താമരയ്‌ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് ഗൗനിച്ചില്ലെന്ന് സുധാകരന്റെ മകള്‍

27 JANUARY 2025 07:13 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ ഇന്നും പകല്‍ ചൂട് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്...പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു... ഭാവവ്യത്യാസമില്ലാതെ പ്രതി.... പെട്ടെന്നുണ്ടായ പ്രകോപനം ജീവനെടുത്തു... നാട്ടുകാരും പൊലീസും പലവട്ടം തെരച്ചില്‍ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര

നീണ്ട തെരച്ചിലിനൊടുവില്‍.... നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും...

കോടികളുടെ വിലവരുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ ടാന്‍സാനിയന്‍ പൗരനെ വെറുതെ വിട്ട് കോടതി

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്കായുള്ള തിരച്ചിലില്‍ ഫലം കണ്ടു: പോത്തുണ്ടി മാട്ടായി വനമേഖലയില്‍നിന്ന് ചെന്താമരയെ പോലീസ് പിടികൂടി

നെന്മാറയില്‍ അമ്മയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നതായി കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില. ചെന്താമര ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വീട്ടിലേക്ക് വരാന്‍ പേടിയാണെന്ന് പറഞ്ഞിട്ടും പോലീസ് ഗൗനിച്ചില്ലെന്നും അഖില പറയുന്നു. പൊട്ടിക്കരഞ്ഞാണ് അഖില മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ 29ന് രേഖാമൂലം പൊലീസിന് പരാതി നല്‍കി. ചെന്താമരയെ പേടിച്ച് സ്വന്തം വീട്ടിലേയ്ക്ക് പോകുമായിരുന്നില്ല. അച്ഛന് അവിടെ താമസിക്കാന്‍ പേടിയായിരുന്നു. പ്രതി ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം സ്ഥിരമായി തങ്ങളെ നിരീക്ഷിക്കാറുണ്ടായിരുന്നു. ജനാലയിലൂടെ ഒളിഞ്ഞു നോക്കും. മാനസിക പ്രശ്നമാണെന്ന് നടിച്ചാണ് അയാള്‍ ഇതെല്ലാം ചെയ്തിരുന്നതെന്നും മകള്‍ അഖില വ്യക്തമാക്കി.

'പരാതി നല്‍കിയതിന് പിന്നാലെ ചെന്താമരയെ പൊലീസ് വിളിപ്പിച്ചിരുന്നു. വീട്ടില്‍ വരാന്‍ പേടിയായതിനാല്‍ ബന്ധു വീട്ടിലാണ് പ്രതി പുറത്തിറങ്ങിയത് മുതല്‍ കഴിയുന്നത്. കഴിഞ്ഞ അഴച അച്ഛന്‍ വരാതിരുന്നത് കൊല്ലും എന്ന് ഭയന്നാണ്. പോലീസ് സ്റ്റേഷനില്‍ അച്ഛനും ഞാനും കൂടിയാണ് പരാതി നല്‍കിയത്. അയാളെ രാവിലെ വിളിച്ചു കൊണ്ടു പോയി വൈകിട്ട് കൊണ്ടുവിടുകയുമാണ് പോലീസ് ചെയ്തത്. പോലീസ് വന്നപ്പോള്‍ ഡ്രസ് എടുക്കണോ എന്ന തമാശ പറഞ്ഞാണ് അയാള്‍ കൂടെ പോയത്. അമ്മയെ കൊന്നതു പോലെ തന്നെ അച്ഛനേയും കൊന്നു. എനിക്കിന് ആരുണ്ട്. എന്നെയും കൊല്ലട്ടെ. പോലീസുകാരുടെ കുടുംബത്തിലെ ആര്‍ക്കെങ്കിലും ആണെങ്കിലു ആണ് ഇങ്ങനെ സംഭവിച്ചെങ്കില്‍ ഇതുപോലെ പെരുമാറുമായിരുന്നോ. പ്രതിയെ തൂക്കി കൊന്നേനെ. ഇവിടെ നന്നായി ഭക്ഷണം കൊടുത്തിട്ട് വിട്ടയച്ചു. ഞങ്ങളുടെ കണ്ണീരിന് വിലയില്ല' അഖില പറഞ്ഞു.

ഇനി പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. തിരുപ്പൂരില്‍ പോയ ചെന്താമര ദിവസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. അത് പൊലീസ് അറിഞ്ഞിരുന്നില്ല. ചെന്താമരയ്ക്കെതിരെ നാട്ടുകാരും സമാനമായ പരാതി നല്‍കിയിരുന്നു. ജാമ്യം ലഭിച്ച പ്രതിയെ കാരണമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നായിരുന്നു പൊലീസ് അന്ന് പറഞ്ഞത്.

കൃത്യമായി പദ്ധതിയൊരുക്കി ആസൂത്രിതമായായിരുന്നു നെന്മാറ സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വീടിന് സമീപം മറഞ്ഞിരുന്ന് വടിവാള്‍ ഉപയോഗിച്ച് ആദ്യം വെട്ടി. ശബ്ദം കേട്ട് ഇറങ്ങിവന്ന അമ്മ മീനാക്ഷിയെ അതിന് ശേഷം വെട്ടിവീഴ്ത്തി. ഇതിന് ശേഷം നെല്ലിയാമ്പതി കാടുകളിലേക്ക് ഓടിമറയുകയായിരുന്നു. ഇയാള്‍ക്കായി പൊലീസും നാട്ടുകാരും നെല്ലിയാമ്പതി കാട്ടില്‍ തിരച്ചില്‍ നടത്തുകയാണ്.

സുധാകരനേയും ലക്ഷ്മിയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍ ചെന്താമര കൃത്യത്തിന് തൊട്ടുമുന്‍പ് തന്നെ കാണിച്ചതായി അയല്‍വാസി പറഞ്ഞു. സുധാകരനെ വകവരുത്തുമെന്ന് ചെന്താമര വിളിച്ചു പറഞ്ഞു നടന്നിരുന്നുവെന്നും അയല്‍വാസി വ്യക്തമാക്കി. പ്രതി ചെന്താമരയെ സംരക്ഷിച്ചത് അയാളുടെ കുടുംബമാണെന്ന് മറ്റ് അയല്‍വാസികളും പറഞ്ഞു. പ്രതി മാനസിക രോഗിയെന്ന് വരുത്തി തീര്‍ക്കുന്നത് കുടുംബമാണ്. ആദ്യത്തെ കൊലപാതകത്തിന് ശേഷം ജാമ്യം എടുക്കാന്‍ സഹായിച്ചത് പ്രതിയുടെ കുടുംബമാണ്. പ്രതി വീട്ടില്‍ ആയുധം ഉള്‍പ്പടെ സൂക്ഷിച്ചിരുന്നുവെന്നും അല്‍വാസികള്‍ പറഞ്ഞു.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു. കഴുത്തറുത്തായിരുന്നു കൊലപാതകം. ചെന്താമരയുടെ കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഈ കൊലയ്ക്ക് ശേഷവും ഇയാള്‍ നെല്ലിയാമ്പതി കാടുകളിലേക്കാണ് ഓടിമറഞ്ഞത്. വൈകാതെ തന്നെ ഇയാള്‍ അറസ്റ്റിലായി. രണ്ട് മാസം മുന്‍പായിരുന്നു ഇയാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ സുധാകാരനെ വകവരുത്തുമെന്ന് ചെന്താമര പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ ഇന്നും പകല്‍ ചൂട് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്...പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (8 minutes ago)

പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 10 മരണമെന്ന് റിപ്പോര്‍ട്ട് ... നിരവധി പേര്‍ക്ക് പരിക്ക്...അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്, കുംഭമേളയിലെ സാഹചര്യം പ  (25 minutes ago)

ഭാവവ്യത്യാസമില്ലാതെ പ്രതി.... മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു...പെട്ടെന്നുണ്ടായ പ്രകോപനം ജീവനെടുത്തു... നാട്ടുകാരും പൊലീസും പലവട്ടം തെരച്ചില്‍ നടത്തുന്നത് കണ്ടതായി നെന്മാറ ഇരട്ടക്കൊലക്കേ  (41 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യു.എസ് സന്ദര്‍ശിക്കും...  (1 hour ago)

കുതിച്ചുയര്‍ന്ന് ജിഎസ്എല്‍വി-എഫ്15 .... ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം വിജയം  (1 hour ago)

നീണ്ട തെരച്ചിലിനൊടുവില്‍.... നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും...  (1 hour ago)

അരവിന്ദ് കെജ്രിവാളിനെ മദ്യ അഴിമതിയുടെ സൂത്രധാരനെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി  (8 hours ago)

കോടികളുടെ വിലവരുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ ടാന്‍സാനിയന്‍ പൗരനെ വെറുതെ വിട്ട് കോടതി  (8 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്കായുള്ള തിരച്ചിലില്‍ ഫലം കണ്ടു: പോത്തുണ്ടി മാട്ടായി വനമേഖലയില്‍നിന്ന് ചെന്താമരയെ പോലീസ് പിടികൂടി  (8 hours ago)

ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളുടെ വേനലവധിക്കാലം പ്രഖ്യാപിച്ചു; പ്രവാസികള്‍ അവധി ആഘോഷിക്കാന്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ തിരക്കിലാണ്....  (9 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയെ പോത്തുണ്ടിയില്‍ കണ്ടു: പോത്തുണ്ടിയില്‍ ഊര്‍ജ്ജിത അന്വേഷണം നടത്തി പൊലീസും നാട്ടുകാരും  (9 hours ago)

കളമശേരിയില്‍ ആഡംബര സ്പോര്‍ട്‌സ് കാറായ ഫെരാരി അപകടത്തില്‍പ്പെട്ടു; നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചത് 5 കോടിയുടെ ഫെരാരി  (9 hours ago)

ഭര്‍ത്താവ് നഗ്‌നചിത്രങ്ങളെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചെന്ന് യുവതിയുടെ പരാതി  (9 hours ago)

നെന്മാറ ഇരട്ട കൊലക്കേസില്‍ എസ്.എച്ച്.ഒയെ സസ്‌പെന്‍ഡ് ചെയ്തു  (11 hours ago)

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ കരിങ്കൊടി കാട്ടിയതില്‍ രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍  (11 hours ago)

Malayali Vartha Recommends