95 വര്‍ഷം പഴക്കമുള്ള തേക്ക് തടികള്‍ നിലമ്പൂരില്‍ ലേലത്തിന് വച്ച് വനം വകുപ്പ്
നട്ടുവളര്‍ത്തിയ 95 വര്‍ഷം പഴക്കമുള്ള തേക്ക് തടികള്‍ നിലമ്പൂരില്‍ ലേലത്തിന് വച്ച് വനം വകുപ്പ്. അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ നാളെയും ഫെബ്രുവരി 3 നുമായാണ് തേക്ക് ലേലം നടക്കുക. 1930 ല്‍ നെല്ലിക്കുത്ത് പ്ലാന്റേഷനില്‍ ബ്രിട്ടീഷുകാര്‍ നട്ട് പരിപാലിച്ച തേക്കുകള്‍.
95 വര്‍ഷത്തോളം പഴക്കമുള്ള തടികള്‍ ഓരോന്നും നിലമ്പൂര്‍ തേക്കിന്റെ പ്രൗഢി വിളിച്ചോടുന്നതാണ്. സ്വര്‍ണ്ണ വര്‍ണ്ണത്തിലുളള നിലമ്പൂര്‍ തേക്കിന് തടികള്‍ പഴയ കാലത്തേതുപോലെ തന്നെ ഇത്തവണയും മോഹവിലക്ക് തന്നെ വില്‍ക്കാനാവുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.
ബി കയറ്റുമതി ഇനത്തില്‍പ്പെട്ട തേക്ക് തടികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 318 ഘനമീറ്റര്‍ തേക്ക് തടികളാണ് നിലമ്പൂര്‍ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ ലേലത്തിനായി ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha