അവസാനം കളി മാറി... ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെ അപമാനിക്കുന്നതിന് തുല്യം, മാണി ഇടപെടണമെന്ന് ചെന്നിത്തല
സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കെ പി സിസി പ്രസിഡന്റ് പരസ്യമായി രംഗത്തെത്തി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെ അപമാനിക്കുന്നതിന് തുല്യമാണ്. ഒരു ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ ജോര്‍ജിന് മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും മാണി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് എസ് വരദരാജന്‍ നായര്‍ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടയിലാണ് കെപിസിസി എക്‌സിക്യൂട്ടിവില്‍ ഉളളത് അണ്ടനും അടകോടനുമാണെന്ന് പി സി ജോര്‍ജ് പരിഹസിച്ചത്. അതേ സമയം കെപിസിസിയില്‍ അണ്ഡനും അടകോടനും ഉണ്ടെന്ന തന്റെ പ്രയോഗം പിഴവാണെന്ന് പി സി ജോര്‍ജ്ജ് പിന്നീട് വ്യക്തമാക്കി . ഇത് അറിയിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി. എന്നാല്‍ പിസി ജോര്‍ജ്ജിനെ തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് രംഗത്തെത്തി. കോണ്‍ഗ്രസ്സിന്റെ വേദികളില്‍ പിസി ജോര്‍ജ്ജിനെ കയറ്റരുതെന്നും യൂത്ത് കോണ്‍ഗ്രസ്സ് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha