പകയുടെ കാരണം ഞെട്ടിപ്പ്... സുധാകരന്റെ ഭാര്യയെ ചെന്താമര വെട്ടിക്കൊന്നത് 5 വര്‍ഷം മുമ്പ്; മാനസാന്തരം കിട്ടി ജാമ്യം നേടിയെന്ന് കരുതിയ നാട്ടുകാര്‍ക്ക് തെറ്റി; ഇപ്പോള്‍ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തി
പാലക്കാട് നെന്മാറ ഇരട്ട കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. കൊലപാതകത്തിന് പിന്നില്‍ പ്രതിയായ ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള തീരാപ്പക. കുടുംബത്തോട് ചെന്താമരക്ക് പകയും വൈരാഗ്യവും തുടങ്ങുന്നത് 5 വര്‍ഷം മുമ്പാണ്.
തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സുധാകാരനും കുടുംബവുമാണെന്ന് പ്രതി സംശയിച്ചു. തുടര്‍ന്ന് 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി. കലിയടങ്ങാതെ പ്രതി ആറ് വര്‍ഷത്തിന് ശേഷം സുധാകരനെയും അമ്മ ലക്ഷിയെയും കൊലപ്പെടുത്തി. വെറും സംശയത്തിന്റെ പേരില്‍ തുടങ്ങിയ പക കാരണം നഷ്ടമായത് മൂന്ന് ജീവനുകളാണ്.
ആദ്യകൊലപാതകം നടക്കുന്നതിനും ആറുമാസം മുമ്പാണ് പ്രതി ചെന്താമരാക്ഷന്റെ ഭാര്യയും മകളും പിരിഞ്ഞ് കഴിയാന്‍ തുടങ്ങിയത്. എന്നും വഴക്കുമാത്രമുള്ള കുടുംബ പശ്ചാത്തലമാണ് പ്രതിയുടേത്. കുടുംബ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം അയല്‍ക്കാരാണെന്നായിരുന്നു പ്രതിയുടെ സംശയം. കുടുംബം പിരിഞ്ഞുപോകാന്‍ കാരണവും ഇവര്‍തന്നെയാണെന്ന് പ്രതി കരുതി.
പക മനസില്‍ വെച്ച് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മൂര്‍ച്ചയുള്ള കത്തിയുമായെത്തിയാണ് 2019 ല്‍ സജിതയെ തലങ്ങും വിലങ്ങും പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷവും അതേപക മനസില്‍ കൊണ്ടുനടന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായിരിക്കെ മാനസാന്തരപ്പെട്ട് ജാമ്യത്തിലിറങ്ങിയാണ് പ്രതിയുടെ അടുത്ത ക്രൂരകൃത്യം. ജാമ്യത്തിലിറങ്ങി വന്നശേഷവും അയല്‍ക്കാരെ മുള്‍മുനയില്‍ നിര്‍ത്തി പ്രതി, കൊലപ്പെടുത്തേണ്ടവരെ സ്‌കെച്ച് ചെയ്തശേഷമായിരുന്നു കൃത്യം നടത്തിയത്.
അതേസമയം നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളിലായിരുന്നു തങ്ങളെന്ന് പോലീസ്. പ്രതി ചെന്താമര ജാമ്യത്തിലിറങ്ങിയിട്ട് രണ്ട് മാസത്തിലേറെയി. പ്രദേശവാസികളും കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖിലയും നല്‍കിയ പരാതികള്‍ പ്രകാരം ഡിസംബര്‍ 29-ന് ചെന്താമരയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് നല്‍കിയിരുന്നു. ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് സംഭവം. ജാമ്യം റദ്ദാക്കാന്‍ രണ്ട് തവണ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ലെന്ന് ആലത്തൂര്‍ ഡിവൈഎസ്പി പറഞ്ഞു. ചെന്താമരയെ സ്ഥിരമായി തടവിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
ഇരട്ടക്കൊലക്കേസില്‍ പോലീസിനെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. പ്രതി ചെന്താമരയെ കുറിച്ച് നിരന്തരം പരാതികള്‍ നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് അയല്‍വാസികളുടെ ആരോപണം. കയ്യില്‍ കത്തിയും പിടിച്ചാണ് പ്രതി നടന്നിരുന്നത്. ആളുകളെ ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാര്‍ പറഞ്ഞു.പരാതി നല്‍കിയിട്ടും പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
നെന്മാറയില്‍ അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസില്‍ പ്രതി ചെന്താമരക്കായി പൊലീസ് വ്യാപക തിരച്ചില്‍ തുടരുന്നു. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതി പ്രദേശത്തെ അരക്കമലയില്‍ ഒളിവിലാണെന്നാണ് സൂചനകള്‍.
ലോറി ഡ്രൈവറായിരുന്നു ചെന്താമര. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇയാളും ഭാര്യയും പിരിഞ്ഞ് കഴിയുകയായിരുന്നു. താനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം അയല്‍വാസികളാണെന്നായിരുന്നു ചെന്താമരയുടെ ധാരണ. ഭാര്യയുടെ അടുത്ത സുഹൃത്ത് കൂടിയായ സജിതയെ ഇയാള്‍ 2019ല്‍ വീട്ടിനുള്ളില്‍ വെച്ച് വെട്ടിക്കൊല്ലുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത നേരം പിറകിലൂടെത്തി കത്തികൊണ്ട് കഴുത്തില്‍ വെട്ടിയാണ് സജിതയെ ഇയാള്‍ കൊലപ്പെടുത്തിയത്.
കേസില്‍ പിടിയിലായതിന് ശേഷം ജയിലില്‍ കഴിയുകയായിരുന്നു ചെന്താമര. വിചാരണ നടപടികള്‍ പുരോഗമിക്കവേ രണ്ട് മാസം മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ഇയാള്‍ വീണ്ടും മറ്റെന്തെങ്കിലും കുറ്റകൃത്യം ചെയ്യുമോയെന്ന ഭയം നാട്ടുകാര്‍ക്കുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ നെന്മാറ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് ചെന്താമര അയല്‍വീട്ടിലെത്തി സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊല്ലുന്നത്. ദേഹമാസകലം വെട്ടേറ്റ നിലയിലായിരുന്നു ഇരുവരും.
" frameborder="0" allow="autoplay; encrypted-me
https://www.facebook.com/Malayalivartha