നെന്മാറ ഇരട്ടക്കൊലക്കേസ്... പ്രതിയായ ചെന്താമരയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്..
നെന്മാറ ഇരട്ടക്കൊലക്കേസ്... പ്രതിയായ ചെന്താമരയ്ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്... കൊലപാതകത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതി അരക്കമലയില്‍ തന്നെ തുടരുകയാണെന്നാണ് പൊലീസിന്റെ നിഗമനത്തിലുള്ളത്. കയ്യില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാത്തതിനാല്‍ ചെന്താമരയ്ക്ക് മലയില്‍ അധിക നേരം തുടരാനായി സാധിക്കില്ലെന്നും പ്രതി ഉടന്‍ കാടിറങ്ങുമെന്നുമാണ് കണക്കുകൂട്ടുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസിന്റെ അന്വേഷണം തുടരുന്നു.
2019ല്‍ സജിതയെ കൊലപ്പെടുത്തിയ പ്രതിയെ അരക്കമലയിലെ ഗുഹയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഈ ഗുഹയില്‍ ഇന്നു തിരച്ചില്‍ നടത്തിയെങ്കിലും ചെന്താമരയെ കണ്ടെത്താനായി സാധിച്ചില്ല. നെന്മാറ സ്റ്റേഷനിലെയും പാലക്കാട്ടെയും മുന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അനുഭവസമ്പത്തും അന്വേഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. അതിനിടെ ചെന്താമര മുന്‍പ് ജോലി ചെയ്തിരുന്ന തിരുപ്പൂരിലേക്ക് പുറപ്പെട്ട മറ്റൊരു അന്വേഷണ സംഘം ഇയാള്‍ക്കായി ഇവിടെ പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്.
പ്രതി ബസ് മാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയാതെ അതും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ വീട്ടില്‍ നിന്നും ലഭിച്ച പാതി ഒഴിഞ്ഞ വിഷക്കുപ്പി ചില സംശയങ്ങളിലേക്ക് പൊലീസിനെ നയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha