കേരളത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍
കേരളത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ . മുഖ്യമന്ത്രി വേദിയിലിരിക്കേയാണ് ഗവര്‍ണറുടെ പ്രശംസ. 76ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
കേരളം സമ്പൂര്‍ണ്ണ സാക്ഷരതയുറപ്പാക്കിയത് അഭിമാനകരമായ കാര്യമാണ്. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളില്‍ കേരളം ഒന്നാമതാണ്. സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും നമുക്ക് ഒരുമിച്ച് മുന്നേറാനായി കഴിയണം. വികസിത കേരളം ഇല്ലാതെ വികസിത ഇന്ത്യ സാധ്യമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പത്മ പുരസ്‌കാരങ്ങള്‍ നേടിയ മലയാളികളെ ഗവര്‍ണര്‍ അഭിനന്ദിക്കുകയും ചെയ്തു. പരേഡില്‍ ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിച്ചു. വ്യോമസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വിപുലമായ ആഘോഷം നടന്നു.
https://www.facebook.com/Malayalivartha