നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയ്ക്കായി, അരക്കമല വളഞ്ഞെങ്കിലും പൊലീസിന് പ്രതിയെ മാത്രം കിട്ടിയില്ല...വിശപ്പ് സഹിക്കാന്‍ കഴിയാത്ത വ്യക്തിയാണ് ചെന്താമര...മല ഇറങ്ങുമെന്നാണ് പ്രതീക്ഷ...
പ്രതിയായ ചെന്താമരയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് . നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമര (58)യ്ക്കായി അരക്കമല വളഞ്ഞെങ്കിലും പൊലീസിന് പ്രതിയെ മാത്രം കിട്ടിയില്ല. കൊലപാതകത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതി അരക്കമലയില്‍ തന്നെ തുടരുകയാണെന്നാണ് പൊലീസിന്റെ നിഗമനം. കയ്യില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാത്തതിനാല്‍ ചെന്താമരയ്ക്ക് മലയില്‍ അധിക നേരം തുടരാന്‍ സാധിക്കില്ലെന്നും പ്രതി ഉടന്‍ കാടിറങ്ങുമെന്നുമാണ് കണക്കുകൂട്ടല്‍.
വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസിന്റെ അന്വേഷണം തുടരുകയാണ്. വിശപ്പ് സഹിക്കാന്‍ കഴിയാത്ത വ്യക്തിയാണ് ചെന്താമര. അതുകൊണ്ട് തന്നെ മല ഇറങ്ങുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പ്രതി ബസ് മാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. വീട്ടില്‍നിന്നും ലഭിച്ച പാതി ഒഴിഞ്ഞ വിഷക്കുപ്പി പോലീസിനെ തെറ്റിധരിപ്പിക്കാനാണെന്ന സംശയവും ഉണ്ട്. ചെന്താമര ആത്മഹത്യക്ക് ശ്രമിച്ചിരിക്കാം എന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ച് രക്ഷപ്പെടാനാണ് ചെന്താമര ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍.
പോത്തുണ്ടി മലയടിവാരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പൊലീസ് നടത്തികൊണ്ടിരിക്കുന്നത്. ഏഴ് സംഘമായിട്ടാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. ഡോഗ് സ്ക്വാഡും തിരച്ചിലിനുണ്ട്. കൂടാതെ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് തമിഴ്നാട്ടിലും ചെന്താമരക്കായി പരിശോധന ആരംഭിച്ച് കഴിഞ്ഞു.ചെന്താമരയുടെ സഹോദരനെയും കൂട്ടി ആലത്തൂര്‍ പൊലീസ് തിരുപ്പൂരിലേക്ക് പോയങ്കിലും പലമുണ്ടായില്ല. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര തിങ്കളാഴ്ച രാവിലെ 9.30നാണ് രാവിലെയാണ് അയല്‍വാസിയായ വയോധികയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്.
പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ നഗറില്‍ അപ്പായിയുടെ ഭാര്യ ലക്ഷ്മിയും (76) മകന് സുധാകരനും (58) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയോടുള്ള അടങ്ങാത്ത പകയാണ് ചെന്താമരയെ കൊലപാതകത്തിലേക്കു നയിച്ചത്. 2019 ആഗസ്റ്റില്‍ സുധാകരന്റെ ഭാര്യ സജിതയെ (35) ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു.ചന്താമരയ്ക്കെതിരെ നാട്ടുകാര്‍ നല്കിയ പരാതിയില്‍ നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ നെന്മാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha