കണ്ണീരടക്കാനാവാതെ.... ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തില്‍ ഇന്നലെ രാത്രി മരിച്ചു... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാരും ബന്ധുക്കളും

ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തില്‍ ഇന്നലെ രാത്രി മരിച്ചു... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാരും ബന്ധുക്കളും.
കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിന്‍സണ്‍ ആണ് എം.സി റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. എംസി റോഡില്‍ കളിക്കാവില്‍ വെച്ചാണ് ബുധനാഴ്ച രാത്രിയോടെ അപകടം ഉണ്ടായത്. ജിജോയും അജിത്തും സഞ്ചരിച്ച ബൈക്കില്‍ ട്രാവലര്‍ ഇടിക്കുകയായിരുന്നു.. രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. ജിജോയ്ക്ക് ഒപ്പം ബൈക്കില്‍ ഉണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ച് വീണ ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിജോയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വയലാ സ്വദേശിയായ യുവതിയുമായി ജിജോയുടെ വിവാഹം ഇന്ന് രാവിലെ പത്തിന് ഇലയ്ക്കാട് പള്ളിയില്‍ നടക്കാനിരിക്കെയാണ് ദുരന്തമുണ്ടായത്. ജിജോയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. കല്ല്യാണം ഇന്ന് നടക്കേണ്ടിയിരുന്ന വീട്ടില്‍ മകനെ വെള്ളപുതപ്പിച്ചെത്തുന്നത് വീട്ടുകാര്‍ക്ക് താ്ങ്ങാനാവുന്നില്ല.
https://www.facebook.com/Malayalivartha