Widgets Magazine
30
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെസ്റ്റ് ബാങ്കില്‍ കടുത്ത യുദ്ധം തുടങ്ങി ഇസ്രായേല്‍... പതിനഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടു...


വീട്ടിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..പു​ല​ർ​ച്ചെ വരെ പീഡനം..പെൺകുട്ടിക്ക് ബോധം വന്നില്ല...​പെ​ൺ​കു​ട്ടി​യെ​ ​താ​ൻ​ ​ക​യ​റു​മു​റി​ച്ച് ​ര​ക്ഷ​പ്പെ​ടു​ത്തിയെന്നും പ്രതി..


ഖത്തർ എയർവേയ്സ് വിമാനം പറക്കുന്നു..വിമാനത്തിനുള്ളിൽ ഖത്തർ അമിർ ഹിസ് ഹൈനസ് അൽതാനി..ചുറ്റിലും വലം വച്ച് യുദ്ധവിമാനങ്ങൾ ചീറിപ്പറക്കുന്നു..വീഡിയോയ്ക്ക് താഴെ പങ്കുവച്ച കുറിപ്പ് ഇപ്രകാരം...


ഷെറിനാണിപ്പോൾ ചർച്ച വിഷയം..അര്‍ഹരായ ഒട്ടേറെപ്പേരെ പിന്തള്ളി അതിവേഗത്തിലാണ്, ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്... 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ജയിലില്‍ തുടരുന്നുണ്ട്..


വീണ്ടും മാറി മറിഞ്ഞ് കേരളത്തിലെ കാലാവസ്ഥ..ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ, 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത..മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ..

ഞെട്ടലോടെ നഗരസഭ... നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം; ഗോപന്‍ സ്വാമിയല്ല, ഇനി ദൈവമാണെന്ന് മകന്‍; ദൈവത്തെ തൊഴാന്‍ ധാരാളം തീര്‍ത്ഥാടകര്‍ എത്തുന്നുണ്ടെന്ന്

30 JANUARY 2025 08:49 AM IST
മലയാളി വാര്‍ത്ത

അങ്ങനെ എല്ലാവരും ചേര്‍ന്ന പ്രശസ്തനാക്കിയ ഗോപന്‍ സ്വാമിയ്ക്ക് ഇപ്പോള്‍ ആരാധകരേറെയാണ്. സോഷ്യല്‍ മീഡിയ മറന്നിട്ടും ഭക്തര്‍ മറന്നിട്ടില്ല. അതിനിടെ സമാധി വിവാദങ്ങളില്‍ അന്വേഷണം പുരോഗമിക്കവെ നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം. ഗോപന്‍ മരിച്ചതല്ല സമാധിയായതാണ് എന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്.

എന്നാല്‍ മരണത്തിലെ ദുരൂഹതയില്‍ പൊലീസ് അന്വേഷണം തുടരുന്നതിനാല്‍ തത്കാലം മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് നെയ്യാറ്റിന്‍കര നഗരസഭ അറിയിച്ചു. ഗോപന്‍ സമാധിയായെന്ന കുടുംബത്തിന്റെ അവകാശവാദം വലിയ വിവാദത്തിലേക്ക് നീങ്ങിയിരുന്നു. മരണത്തിലെ ദുരൂഹത ഉന്നയിച്ചുള്ള നാട്ടുകാരുടെ പരാതിയില്‍ പൊലിസ് അന്വേഷണം നടക്കുന്നതിനിടെയാണ് കുടുംബം മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. ഇളയ മകന്‍ രാജസേനന്‍ മരണ സര്‍ട്ടിഫിറ്റ് വേണമെന്ന അപേക്ഷയുമായി കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര നഗരസഭയിലെത്തി.

കുടുംബം നല്‍കിയ കേസ് പരിഗണിക്കവെ ഹൈക്കോടതിയും മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ചോദിച്ചിരുന്നു. പക്ഷെ ഗോപന്‍ മരിച്ചതല്ലെന്ന നിലപാടിലായിരുന്നു അന്ന് കുടുംബം. ഇതിനിടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുുമോര്‍ട്ടം നടത്തി. മരണ കാരണം ഇനിയും വ്യക്തമായിട്ടുമില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ. പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ക്ക് ശേഷം ഗോപനെ വീണ്ടും സംസ്‌കരിക്കുകയും ചെയ്തു.

എന്നാല്‍ മരണത്തിലെ ദുരൂഹതയെ കുറിച്ചുള്ള അന്വേഷണം അവസാനിക്കാത്തിതിനാല്‍ മരണ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നഗരസഭ അധികൃതര്‍ സ്വീകരിച്ചില്ല. പൊലിസ് റിപ്പോര്‍ട്ട് വന്നതിന് ശേഷം മരണ സര്‍ഫിക്കറ്റ് സംബന്ധിച്ച തീരുമാനമെടുക്കാമെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. ഗോപന് ഹൃദ്രോഗവും പ്രമേഹ രോഗവും ഉണ്ടായിരുന്നുവെന്ന പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

'ഗോപന്‍ സ്വാമി സമാധിയായി' എന്നത് ആഴ്ചകള്‍ക്ക് മുമ്പ് കേരളക്കരയാകെ ചര്‍ച്ചയായ ഒരു വിഷയമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. കേരളത്തില്‍ അടുത്തിടെയൊന്നും കേട്ടുകേള്‍വിയില്ലാത്ത സമാധി വിവാദത്തിന് കേരള പൊലീസും ജില്ലാ ഭരണകൂടവും ഇടപെട്ടാണ് അവസാനം കുറിച്ചത്. മക്കള്‍ ഒരുക്കിയ 'സമാധി പീഠം' പൊളിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു. പിന്നീട് ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ മക്കള്‍ വീണ്ടും സമാധിയിരുത്തുകയായിരുന്നു.

നെയ്യാറ്റിന്‍കര കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിന് സമീപത്താണ് ഗോപനെ സമാധിയിരുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജാരികൂടിയായ മകന്‍ രാജസേനനാണ് പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്നത്. തന്റെ അച്ഛന്‍ ഗോപന്‍ സ്വാമിയല്ലെന്നും ദൈവമാണെന്നും മകന്‍ രാജസേനന്‍ പറയുന്നു. ദൈവത്തെ കാണാന്‍ ഒരുപാട് തീര്‍ത്ഥാടകര്‍ അവിടെ എത്തുന്നുണ്ടെന്നും മകന്‍ പറയുന്നു.

'തന്റെ അച്ഛന്‍ ആരാണെന്ന് ലോകം അറിയണം. സമാധിയിരുത്തണമെന്ന് അച്ഛന്‍ പറഞ്ഞു. അങ്ങനെ ചെയ്തത് കൊണ്ട് മാത്രമാണ് അച്ഛനെ ലോകം അറിഞ്ഞത്. ഒരുപാട് തീര്‍ത്ഥാടകര്‍ ഇവിടെ എത്തുന്നുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്നും എത്തുന്നുണ്ട്. ഭഗവാന്‍ എന്താണോ നിശ്ചയിക്കുന്നത് തീര്‍ച്ചയായും അത് നടക്കുന്നതായിരിക്കും. ഈശ്വരന്‍ നിശ്ചയിക്കുന്നതിനപ്പുറത്തേക്ക് ഈ ലോകത്ത് ഒന്നും ഇല്ല. എല്ലാ ജാതിമത വിഭാഗങ്ങളും ഈശ്വരനെ തൊഴാന്‍ ഇവിടെ എത്തുന്നതായിരിക്കും'- മകന്‍ രാജസേനന്‍ പറഞ്ഞു.

എന്നാല്‍ മകന്‍ പറയുന്നത് പോലെ അവിടെ തീര്‍ത്ഥാടകര്‍ ആരും തന്നെ എത്തുന്നില്ലെന്നാണ് എതിര്‍ വാദം. സ്വകാര്യ ചാനലിന്റെ പ്രതിനിധി മണിക്കൂറുകളോളം അവിടെ ചെലവഴിച്ചിട്ടും ഒരാള്‍ പോലും അവിടെ തൊഴാന്‍ എത്തിയിട്ടില്ല. രണ്ടാമത് സംസ്‌കാരം നടന്ന ചടങ്ങുകള്‍ക്ക് കുറച്ച് ഹിന്ദു സംഘടനകളുടെ സാന്നിദ്ധ്യം ഉണ്ടായ തൊഴിച്ചാല്‍ മലയാളികളും സോഷ്യല്‍ മീഡിയയും ഗോപനെയും സമാധിയെയും മറന്ന മട്ടാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരി വീട്ടില്‍ പ്രസവിച്ചു  (35 minutes ago)

സിപിഎം പ്രവര്‍ത്തകന്‍ സുരേഷിനെ വെട്ടിക്കൊന്ന കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു  (51 minutes ago)

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് പോലീസ്  (59 minutes ago)

11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 32 വയസ്സുകാരന് 78 വര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ  (1 hour ago)

രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ സഹോദരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടര വയസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

അപരിചിതയായ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചുംബിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഒരു കഥ ഒരു നല്ല കഥ മുപ്പത്തിയൊന്നിന് തിയേറ്ററുകളിൽ  (2 hours ago)

നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽ മച്ചാൻ്റെ മാലാഖ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്  (2 hours ago)

ഹ്യൂമർ, ആക്ഷൻ ജോണറിൽ സാഹസം എത്തുന്നു; ചിത്രീകരണം ആരംഭിച്ചു  (2 hours ago)

ചരിത്ര മുന്നേറ്റം: 200 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍; മികച്ച സ്‌കോറോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍  (3 hours ago)

പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചു  (3 hours ago)

മഹാകുംഭമേളക്കിടെ ഉണ്ടായ അപകടം: മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ  (5 hours ago)

മഹാ കുംഭമേളയില്‍ വീണ്ടും തീപിടുത്തം:നിരവധി പന്തലുകള്‍ കത്തിനശിച്ചു; സംഭവത്തില്‍ ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടില്ല  (5 hours ago)

യമുനാ നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലക്കുന്നുവെന്ന ആരോപണം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വിശദീകരണം നല്‍കി അരവിന്ദ് കേജ്രിവാള്‍  (5 hours ago)

Malayali Vartha Recommends