മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് ജീവന് നഷ്ടമായതായി പൊലീസ്...തൊണ്ണൂറോളം പേര്‍ക്ക് പരുക്ക്
മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് ജീവന് നഷ്ടമായതായി പൊലീസ്. 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ള 5 പേരെ തിരിച്ചറിയാനുണ്ടെന്നും ഡിഐജി വൈഭവ് കൃഷ്ണ . പത്ത് പേര് മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ പിന്നീട് മരണസംഖ്യ ഉയര്‍ന്നു.
90 പേര്‍ക്കാണ് പരിക്കേറ്റതെന്നും ഡിഐജി സ്ഥിരീകരിച്ചു. അത്യാവശ്യ സാഹചര്യങ്ങളില്‍ ഹെല്പ് ലൈന്‍ നമ്പറായ 1920-ല്‍ ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ദുരന്തമുണ്ടായ ത്രിവേണി ഘട്ടില്‍ സ്നാനം വീണ്ടും ആരംഭിച്ചു. ബാരിക്കേഡ് മറികടക്കാനായി വലിയ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .
പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ വലിയ ജനക്കൂട്ടമെത്തിച്ചേര്‍ന്നു. സര്‍ക്കാര്‍ അതിവേഗം ഇടപെടുകയും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തെന്നും യോഗി വിശദീകരിച്ചിരുന്നു.
അപകട മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു. പരിക്കേറ്റവര്‍ വേഗം സുഖപ്പെടട്ടെയെന്നും മോദി പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യുമെന്നും സംഭവത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയതായും, യോഗി ആദിത്യനാഥുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി അറിയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha