പ്രണയ നൈരാശ്യം... യുവതിയുടെ വീട്ടിലെത്തി 23കാരന് തീകൊളുത്തി ആത്മഹത്യ ചെയ്തു
പ്രണയ നൈരാശ്യം... യുവതിയുടെ വീട്ടിലെത്തി 23കാരന് തീകൊളുത്തി ആത്മഹത്യ ചെയ്തു . കണ്ണാറ സ്വദേശി ഒലയാനിക്കല്‍ വീട്ടില്‍ അരുണ്‍ ലാലാണ് (23) മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
മരിച്ച അര്ജുന് ലാലും യുവതിയും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്ന് അര്‍ജുന്റെ സുഹൃത്ത് പറഞ്ഞു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സുഹൃത്തിന്റെ ആരോപണം. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇരുവരും അകല്‍ച്ചയിലായിരുന്നുവെന്നാണ് സൂചനകള്‍. ഇതിനിടെ അര്ജുന് ഈ യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇതോടെ യുവതിയുടെ വീട്ടുകാര്‍ യുവാവിനെ വിളിച്ച് ചിത്രം നീക്കം ചെയ്യാനായി ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അര്ജുന് ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കിടയില്‍ നിന്നാണ് അര്ജുന് യുവതിയുടെ വീട്ടിലേക്ക് പോകുന്നത്. യുവതിയുടെ വീടിന്റെ ചില്ലുകള്‍ യുവാവ് എറിഞ്ഞുടച്ച ശേഷം യുവതിയുടെ വീടിന് പുറത്തുവച്ച് പെട്രോള്‍ ദേഹത്ത് ഒഴിച്ച് സിറ്റൗട്ടില്‍ കയറി തീ കൊളുത്തുകയായിരുന്നു.
പിന്നാലെ നാട്ടുകാര്‍ ഒല്ലൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തിയാണ് ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയതെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
"
https://www.facebook.com/Malayalivartha