Widgets Magazine
30
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെസ്റ്റ് ബാങ്കില്‍ കടുത്ത യുദ്ധം തുടങ്ങി ഇസ്രായേല്‍... പതിനഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടു...


വീട്ടിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..പു​ല​ർ​ച്ചെ വരെ പീഡനം..പെൺകുട്ടിക്ക് ബോധം വന്നില്ല...​പെ​ൺ​കു​ട്ടി​യെ​ ​താ​ൻ​ ​ക​യ​റു​മു​റി​ച്ച് ​ര​ക്ഷ​പ്പെ​ടു​ത്തിയെന്നും പ്രതി..


ഖത്തർ എയർവേയ്സ് വിമാനം പറക്കുന്നു..വിമാനത്തിനുള്ളിൽ ഖത്തർ അമിർ ഹിസ് ഹൈനസ് അൽതാനി..ചുറ്റിലും വലം വച്ച് യുദ്ധവിമാനങ്ങൾ ചീറിപ്പറക്കുന്നു..വീഡിയോയ്ക്ക് താഴെ പങ്കുവച്ച കുറിപ്പ് ഇപ്രകാരം...


ഷെറിനാണിപ്പോൾ ചർച്ച വിഷയം..അര്‍ഹരായ ഒട്ടേറെപ്പേരെ പിന്തള്ളി അതിവേഗത്തിലാണ്, ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്... 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ജയിലില്‍ തുടരുന്നുണ്ട്..


വീണ്ടും മാറി മറിഞ്ഞ് കേരളത്തിലെ കാലാവസ്ഥ..ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ, 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത..മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ..

കൊച്ചി വിമാനത്താവളത്തെ കണക്ട് ചെയ്ത് മെട്രോ മൂന്നാം ഘട്ടത്തില്‍ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് ...

30 JANUARY 2025 10:48 AM IST
മലയാളി വാര്‍ത്ത

കൊച്ചി വിമാനത്താവളത്തെ കണക്ട് ചെയ്ത് മെട്രോ മൂന്നാം ഘട്ടത്തില്‍ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക്... അതിനുള്ള പ്രാരംഭനടപടികള്‍ക്ക് തുടക്കമായി . ഡിപിആര്‍ തയ്യാറാക്കാന്‍ കെഎംആര്‍എല്‍ കണ്‍സള്‍ട്ടന്‍സികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. കൊച്ചിയില്‍ മെട്രോ ആരംഭിച്ചപ്പോള്‍ത്തന്നെ വിമാനത്താവളത്തിലേക്ക് നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടായിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യത്തിനുപുറമേ നെടുമ്പാശേരി, അങ്കമാലി പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. പ്രാദേശിക വികസനത്തിനും പാത നീട്ടിയാല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട് ആറുമാസത്തിനുള്ളില്‍ ഡിപിആര്‍ സമര്‍പ്പിക്കണം. സാമ്പത്തികമായി ഏറ്റവും അനുയോജ്യവും കാര്യക്ഷമവുമായ പദ്ധതി തയ്യാറാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എലിവേറ്റഡ്, ഭൂഗര്‍ഭ പാതകളാണോ രണ്ടുംചേര്‍ന്നതാണോ സാമ്പത്തികമായി കൂടുതല്‍ അഭികാമ്യമെന്ന് കണ്ടെത്താനും ഡിപിആര്‍ തയ്യാറാക്കാനുമാണ് കെഎംആര്‍എല്ലിന്റെ നിര്‍ദേശം. ഏറ്റെടുക്കേണ്ട സ്ഥലവും മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണവും പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശിച്ചു.

ഫെബ്രുവരി 10 മുതല്‍ 17 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാവുന്നതാണ്. 19ന് ടെണ്ടര്‍ തുറക്കും. നിലവിലെ പാതയുമായി ബന്ധമില്ലാതെ, സ്വതന്ത്രപാതയായി പദ്ധതി നടപ്പാക്കാനുള്ള സാധ്യത പഠിച്ച് പ്രത്യേകം റിപ്പോര്‍ട്ട് നല്‍കുകയും വേണം.

ആലുവ- അങ്കമാലി പാത ഭാവിയില്‍ ഗിഫ്റ്റ് സിറ്റി പ്രദേശത്തേക്ക് നീട്ടുന്നതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനും നിര്‍ദേശമുണ്ട്. പാതയുടെ ദൈര്‍ഘ്യം, സ്റ്റേഷനുകളുടെയും യാത്രക്കാരുടെയും എണ്ണം, സ്ഥലം ഏറ്റെടുക്കാനുള്ള ചെലവ്, സമയം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാകും ഡിപിആര്‍ തയ്യാറാക്കുക.

ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയശേഷം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കെഎംആര്‍എല്‍. ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ട നിര്‍മാണം പുരോഗമിക്കുന്നു. ഇതിനുപിന്നാലെയാണ് മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുള്ള നടപടി തുടങ്ങിയത്. 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരി വീട്ടില്‍ പ്രസവിച്ചു  (1 hour ago)

സിപിഎം പ്രവര്‍ത്തകന്‍ സുരേഷിനെ വെട്ടിക്കൊന്ന കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് പോലീസ്  (1 hour ago)

11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 32 വയസ്സുകാരന് 78 വര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ  (2 hours ago)

രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ സഹോദരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടര വയസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

അപരിചിതയായ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചുംബിച്ച യുവാവ് അറസ്റ്റില്‍  (3 hours ago)

ഒരു കഥ ഒരു നല്ല കഥ മുപ്പത്തിയൊന്നിന് തിയേറ്ററുകളിൽ  (3 hours ago)

നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽ മച്ചാൻ്റെ മാലാഖ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്  (3 hours ago)

ഹ്യൂമർ, ആക്ഷൻ ജോണറിൽ സാഹസം എത്തുന്നു; ചിത്രീകരണം ആരംഭിച്ചു  (3 hours ago)

ചരിത്ര മുന്നേറ്റം: 200 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍; മികച്ച സ്‌കോറോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍  (4 hours ago)

പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചു  (4 hours ago)

മഹാകുംഭമേളക്കിടെ ഉണ്ടായ അപകടം: മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ  (5 hours ago)

മഹാ കുംഭമേളയില്‍ വീണ്ടും തീപിടുത്തം:നിരവധി പന്തലുകള്‍ കത്തിനശിച്ചു; സംഭവത്തില്‍ ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടില്ല  (6 hours ago)

യമുനാ നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലക്കുന്നുവെന്ന ആരോപണം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വിശദീകരണം നല്‍കി അരവിന്ദ് കേജ്രിവാള്‍  (6 hours ago)

Malayali Vartha Recommends