ഷെറിനെ ജയില്‍ മോചിതയാക്കുന്നതിനു പിന്നിലെ ഉന്നതൻ.. മന്ത്രി ഗണേഷ് കുമാർ എന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല..ഗണേഷ് ഇടപെട്ടാണ് ഷെറിന് മോചനത്തിനുള്ള വഴിയൊരുക്കുന്നത്..അടുത്ത പൊട്ടിത്തെറി..
ചെറിയനാട് ഭാസ്‌കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെ ജയില്‍ മോചിതയാക്കുന്നതിനു പിന്നില്‍ ഉന്നത സ്വാധീനമുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല രംഗത്തു വന്നു കഴിഞ്ഞി. കേരള രാഷ്ട്രീയത്തിൽ നല്ലൊരു പങ്ക് ഷെറിന് ഉണ്ടെന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട അത് ഊട്ടിയുറപ്പിക്കുന്നതാണ് ഇതിലേക്ക് പല ആളുകളുടെയും പേരുകൾ വരുമ്പോൾ മനസിലാകുന്നത് .
ഗണേഷ് ഇടപെട്ടാണ് ഷെറിന് മോചനത്തിനുള്ള വഴിയൊരുക്കുന്നത് എന്നതാണ് ആരോപണം. ഇതോടെ വിഷയം രാഷ്ട്രീയമായി മാറിക്കഴിഞ്ഞു. ആരോപണം ഒരു വശത്തു നടക്കുമ്പോഴും ഇതില്‍ പ്രതികരിക്കാന്‍ ഗണേഷ് തയ്യാറായിട്ടില്ല.ഇവര്‍ പത്തനാപുരം സ്വദേശിയാണ്, ഇവരെ സംബന്ധിച്ച് പരോള്‍ ലഭിച്ച് സ്റ്റേഷനില്‍ പോയി ഒപ്പിടണമെന്ന് പറയുമ്പോള്‍ അവരോടൊപ്പം എല്ലാ ദിവസവും പോകുന്നത് കെ ബി ഗണേശ് കുമാറിന്റെ സന്തത സഹചാരി പ്രദീപാണ്. ഞാന്‍ ചലഞ്ച് ചെയ്യുന്നു പ്രദീപും ഈ സ്ത്രീയും ഉള്‍പ്പെടെ എല്ലാ ദിവസവും പോയി ഒപ്പിട്ടതിന്റെയും പ്രദീപ് കൂടെ പോയതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പത്തനാപുരം സ്റ്റേഷനില്‍ പരിശോധിച്ചാല്‍ കിട്ടും, ഇല്ലെങ്കില്‍ എനിക്കെതിരെ കേസെടുക്കട്ടെ എന്നാണ് ജ്യോതികുമാരിന്റെ വെല്ലുവിളി.
ഞാന്‍ ഒരാളെക്കുറിച്ചേ പറയുന്നുള്ളു ഇനിയാരെങ്കിലുമുണ്ടോയെന്ന് അറിയില്ല. സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന് പറയാനായി എസ്പിയെ വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല, ഇല്ലെങ്കില്‍ അദ്ദേഹത്തോട് അത് പറയുമായിരുന്നു. പരോള്‍ കാലയളവിലാണ് സ്റ്റേഷനില്‍ ഒപ്പിടേണ്ടുന്ന ദിവസം അവരെ കൊണ്ടുവന്നിട്ട് ആരോടും സംസാരിക്കാതെ റൈറ്ററുടെ അടുത്തെത്തിച്ച് ഒപ്പീടിച്ച് കൊണ്ടുപോകുന്നത് ഈ പ്രദീപായിരുന്നു. ഇല്ലെങ്കില്‍ പറയട്ടെ അല്ലായെന്ന് അല്ലെങ്കില്‍ തനിക്കെതിരെ കേസെടുക്കട്ടെയെന്നനും ചാമക്കാല വെല്ലുവിളിച്ചുഇതിനിചെ കേസിലെ മന്ത്രിതല ഇടപെടല്‍ ആരോപണവുമായി കാരണവരുടെ ബന്ധുവും കേസിലെ ഒന്നാംസാക്ഷിയുമായ അനില്‍ ഓണമ്പള്ളിയും രംഗത്തുവന്നു.
ഒരു മന്ത്രിയുടെ പങ്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇതെന്തു സന്ദേശമാണു നല്‍കുന്നത്? സ്വാധീനമുണ്ടെങ്കില്‍ ഏതു കുറ്റകൃത്യത്തില്‍നിന്നും ആര്‍ക്കും രക്ഷപ്പെടാമെന്നാണോ? -അനില്‍ ചോദിച്ചു.ഇക്കാര്യത്തിലെ തുടര്‍നടപടി കാരണവരുടെ അമേരിക്കയിലുള്ള മൂത്ത മകനുമായും മറ്റും ആലോചിച്ചു തീരുമാനിക്കും. ഗവര്‍ണര്‍ക്ക് പരാതി നല്‍കാനും ആലോചനയുണ്ട്. കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. കെ.എം. രാജഗോപാലപിള്ളയുടെ അഭിപ്രായവും തേടുമെന്നും അനില്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് അംഗീകാരം നല്‍കേണ്ടത് ഗവര്‍ണറാണ് എന്ന സാഹചര്യം ഉള്ളതു കൊണ്ട് ഷെറിന്റെ കാര്യത്തില്‍ ഇനി കടുത്ത നിലപാടുകള്‍ ഉണ്ടാകുമെന്നാണ് സൂചന.
പത്തനാപുരം സ്വദേശിനിയായ ഷെറിനെ വിട്ടയക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗമാണു തീരുമാനിച്ചത്.2009-ല്‍ ചെങ്ങന്നൂര്‍ ചെറിയനാട്ടു നടന്ന കൊലപാതകത്തില്‍ കാരണവരുടെ മകന്റെ ഭാര്യയായ ഷെറിനെയും കാമുകനെയും മറ്റു രണ്ടു പേരെയുമാണു ശിക്ഷിച്ചത്. മൂന്നു ജീവപര്യന്തമായിരുന്നു ഷെറിനുള്ള ശിക്ഷ.ഇതില്‍ 14 വര്‍ഷം ജയിലില്‍ പൂര്‍ത്തിയാക്കി. ഇതും സ്ത്രീയും അമ്മയുമെന്നും പരിഗണിച്ചാണ് ഷെറിനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടി.
https://www.facebook.com/Malayalivartha