ഭാസ്കര കാരണവരെ കൊന്ന ഷെറിനെ പുറത്തിറക്കാൻ കളിച്ച മന്ത്രിയാര്? കേരളം അന്വേഷിക്കുന്ന ഈ ചോദ്യത്തിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല..എന്നാൽ ആറു വർഷത്തിനിടെ 22 തവണയായി ഷെറിന് 444 ദിവസത്തെ പരോൾ..
ഭാസ്കര കാരണവരെ കൊന്ന ഷെറിനെ പുറത്തിറക്കാൻ കളിച്ച മന്ത്രിയാര്? കേരളം അന്വേഷിക്കുന്ന ഈ ചോദ്യത്തിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. എന്നാൽ ആറു വർഷത്തിനിടെ 22 തവണയായി ഷെറിന് 444 ദിവസത്തെ പരോൾ ലഭിച്ചെന്ന വാർത്ത കൂടി കൂട്ടിവായിക്കുമ്പോൾ പിണറായി മന്ത്രിസഭയിൽ ഷെറിന്റെ പിടിപാട് മനസിലാവും. ആഭ്യന്തരവകുപ്പിൽ അസാമാന്യമായ സ്വാധീനമുള്ള വ്യക്തിയാണ് ഷെറിന്റെ സൗഹ്യദവലയത്തിലുള്ളത്.. സംസ്ഥാനത്ത് ഏറ്റവുമധികം പരോൾ ലഭിച്ച പ്രതിയാണ് ഷെറിൻ. ഇവർക്കൊപ്പം ശിക്ഷിക്കപ്പെട്ട മൂന്നുപേർക്കും ശിക്ഷായിളവ് ലഭിച്ചിട്ടില്ല. ഗുരുതര രോഗങ്ങൾ അനുഭവിക്കുന്ന നിരവധിയാളുകൾ ജയിലിൽ 25 വർഷമായി തുടരുന്നുണ്ട്. ഇവർക്കാർക്കും കിട്ടാത്ത പരിഗണനയാണ് ഷെറിന് ലഭിച്ചത്.
ഷെറിന് വേണ്ടി ഇടപെട്ട മന്ത്രിയെ കുറിച്ച് കേന്ദ്ര സർക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി കഴിഞ്ഞു. സെക്രട്ടേറിയറ്റിലെ ഫയൽ നീക്കത്തിൽ ഒരു മന്ത്രി ഇടപെട്ടു എന്നാണ് റിപ്പോർട്ട്. അതിന്റെ വിശദാംശങ്ങളാണ് കേന്ദ്രം അന്വേഷിക്കുന്നത്. ഷെറിനെ തുറന്നു വിടാനുള്ള സർക്കാർ തീരുമാനത്തെ പ്രതിപക്ഷം ചോദ്യം ചെയ്യാത്തതും ദുരൂഹമായി തുടരുന്നു.ഷെറിനെ തുറന്നുവിടാനുള്ള തീരുമാനത്തിൽ ഗവർണർ എന്ത് തീരുമാനമെടുക്കും എന്നാണ് കേരളം കാത്തിരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ ടി.പി. കേസിലുള്ള പ്രതികളെ ഇത്തരത്തിൽ ജയിൽ മോചിതരാക്കാനുള്ള ശുപാർശ വന്നപ്പോൾ അദ്ദേഹം തള്ളി കളഞ്ഞിരുന്നു. ഷെറിനെതിരെ നിരവധി പരാതികളാണ് രാജ്ഭവനിൽ ലഭിച്ചിരിക്കുന്നത്. പുതിയ ഗവർണർ ഇക്കാര്യത്തിൽ എന്തു തീരമാനമെടുക്കും എന്നത് കൗതുകകരമായ കാര്യമാണ്.
കേരള പൊലീസിന്റെ ക്രൈം സ്റ്റോറികളിൽ എന്നും ഓർത്തുവയ്ക്കുന്ന ഒന്നാണ് ഭാസ്‌കരക്കാരണവർ വധക്കേസ്. 2009 നവംബർ ഏഴിന് നടന്ന കൊലപാതകത്തിൽ ഒന്നാം പ്രതിയായ ഷെറിനെ മോചിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതോടെ ആ കേസും നാൾവഴികളും വീണ്ടും ചർച്ചയാകുകയാണ്. മോഷണത്തെത്തുടർന്നുണ്ടായ കൊലപാതകമാണെന്ന് അദ്യം കരുതിയെങ്കിലും പൊലീസ് മികവിൽ അന്വേഷണം കൃത്യമായി പ്രതികളിലേക്ക് എത്തി. ഭാസ്‌കരക്കാരണവർ വധവും പ്രതികളിലേക്ക് പോലീസ് എത്തിയതും എങ്ങനെയാണെന്ന് പരിശോധിക്കാം.
മോഷണവും പിന്നീടുണ്ടായ കൊലപാതകവുമാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ മരണാനന്തര ചടങ്ങിന് ശേഷം പൊലീസ് ചോദ്യം ചെയ്യൽ ആരംഭിച്ചതോടെയാണ് അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തിയത്. അന്നത്തെ ചോദ്യം ചെയ്യലിൽ മരുമകളായ ഷെറിൻ തന്നെയാണ് വീടിന്റെ മുകളിലത്തെ നിലയിൽ ഒരു സ്ലൈഡിംഗ് വിൻഡോ ഉണ്ടെന്നും അതുവഴി ഒരാൾക്ക് രണ്ടാം നിലയിലേക്ക് പ്രവേശിക്കാമെന്നും പറഞ്ഞത്. എന്നാൽ ഒരു ഏണിയില്ലാതെ അതിന്റെ മുകളിൽ കയറി നിൽക്കാനാവില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ മതിലിനോട് ചേർന്ന് ഒരു ഏണി കണ്ടെത്തി. എന്നാൽ അതിൽ മുഴുവൻ പൊടിപിടിച്ചിരുന്നതിനാൽ ഈ അടുത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് മനസിലായി.
വീട്ടിൽ ഭാസ്‌കര കാരണവർ അരുമകളായ രണ്ട് നായ്ക്കളെ വളർത്തിയിരുന്നു. അന്ന് രാത്രി അവർ കുരച്ചില്ല. അതുകൊണ്ട് തന്നെ മോഷ്ടാക്കളാണ് കൃത്യം നടത്തിയതെങ്കിൽ അവർക്ക് വീട്ടിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് മനസിലായി. സംശയം തോന്നിയ പൊലീസ് ഷെറിന്റെ ഫോൺ കോൾ പട്ടിക പരിശോധിച്ചു. അന്ന് രാത്രി ഒരു നമ്പരിലേക്ക് 55 കോളുകൾ പോയതായി കണ്ടെത്തി. ഇപ്പോൾ കേസിൽ ശിക്ഷ അനുഭവിക്കുന്ന ബാസിത്ത് അലിയുടെ നമ്പരായിരുന്നു അത്. പിന്നീട് നടത്തിയ പരിശോധനയിൽ കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വലതു തള്ള വിരലിന്റെ പാട് ബാസിത്ത് അലിയുടേതാണെന്ന് കണ്ടെത്തി.
കാരണവരെ വധിച്ചതിന് ശേഷം ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ച് ബാസിത്ത് ഷെറിന് നൽകിയ വെള്ളിമോതിരവും വീട്ടിൽ നിന്ന് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിൽ തൊണ്ടി മുതലെല്ലാം മറുനാട്ടിൽ നിന്ന് കണ്ടെടുക്കാൻ പൊലീസിന് സാധിച്ചു. പ്രതികൾ ഇവർ തന്നെയാണെന്ന് തെളിവ് ലഭിച്ചതോടെ 89ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
ശരീരികമായ വെല്ലുവിളി നേരിടുന്ന ഇളയ മകൻ ബിനു പീറ്റർ കാരണവറിന്റെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടിയായിരുന്നു നിർധന കുടുംബത്തിൽ നിന്നുള്ള ഷെറിനെ മരുമകളായി വീട്ടിലേക്ക് എത്തിച്ചത്. ഇതിന് വേണ്ടി ഷെറിന്റെ ബാദ്ധ്യതയെല്ലാം തീർത്തുകൊടുത്തു. വിവാഹം കഴിഞ്ഞാൽ അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്ന് ഷെറിന് ഉറപ്പുനൽകിയിരുന്നു. ഒരു വർഷത്തിനുള്ളിൽ ഇരുവരും അമേരിക്കയിൽ എത്തി. അന്ന് അവിടെ ജോലിക്ക് കയറിയ സ്ഥാപനത്തിൽ നിന്ന് മോഷണത്തിന് പിടികൂടിയതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. പിന്നീട് ഭർത്താവിനും കുഞ്ഞിനുമൊപ്പം നാട്ടിലേക്ക് മടങ്ങി. ഇതിന് പിന്നാലെ ദാമ്പത്യ ജീവിതത്തിൽ ചില പൊരുത്തക്കേടുകളും ആരംഭിച്ചു.
അന്നത്തെ കാലത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഓർക്കൂട്ടിലൂടെയാണ് ബാസിത്ത് അലിയെ ഷെറിൻ പരിചയപ്പെടുന്നത്. മൊബൈൽ കൂടി ലഭിച്ചതോടെ ഷെറിന്റെ പുരുഷ സൗഹൃദം വലിയ രീതിയിൽ വർദ്ധിച്ചു. അങ്ങനെ പരിചയപ്പെടുന്നവർ വീട്ടിലേക്ക് എത്തി. ഒരേ സമയത്ത് ഒന്നിലധികം പേർ ഷെറിനെ കാണാൻ വീട്ടിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം. പുരുഷ സുഹൃത്തുക്കളുടെ വരവ് ഭാസ്‌കര കാരണവർ കണ്ടതോടെ അവരുടെ സന്ദർശനം കാരണവരുടെ മുന്നിലൂടെയായി. ഇതോടെ ഷെറിന് തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കി വിൽപത്രം എഴുതി. കാരണവരിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായം കൂടി നിന്നതോടെ പലരിൽ നിന്നായി ഷെറിൻ പണം കടം വാങ്ങാൻ തുടങ്ങി. ഈ കടങ്ങളെല്ലാം കാരണവർ തന്നെ വീട്ടേണ്ടി വന്നു.
സ്വത്തിൽ നിന്നും ഒഴിവാക്കിയ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. ഒന്നും രണ്ടും പ്രതികളും അവരുടെ സുഹൃത്തുക്കളായ ഷാനു റഷീദ്, നിഥിൻ എന്നിവർക്കൊപ്പമാണ് കാരണവരെ വധിക്കുന്നത്. വീട്ടിലുണ്ടായിരുന്ന നായ്ക്കൾ കുരയ്ക്കാതിരിക്കാൻ അവയ്ക്ക് മയക്കുമരുന്ന് നൽകി.
ഭാസ്‌കര കാരണവരുടെ സ്വത്തില്‍ ഷെറിന് കൂടി അവകാശമുണ്ടായിരുന്ന ധനനിശ്ചയാധാരം കാരണവര്‍ റദ്ദുചെയ്തതിലെ പകയും ബാസിത് അലിയുമായി ഒരുമിച്ച് ജീവിക്കുന്നതിനുമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സംഭവം നടന്ന് ഏഴാംമാസം കേസില്‍ കോടതി വിധി പറഞ്ഞു. ഒന്നാംപ്രതി ഷെറിന് വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും 85,000 രൂപ പിഴയുമാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്. രണ്ടുമുതല്‍ നാലുവരെ പ്രതികളായ കുറിച്ചി ബാസിത് അലി, കളമശേരി നിഥിന്‍, കൊച്ചി ഏലൂര്‍ ഷാനു റഷീദ് എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി രണ്ട് ജീവപര്യന്തവും 80,000 രൂപ പിഴയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ല, പ്രതികള്‍ മുന്‍പ് ക്രിമിനല്‍ കൃത്യത്തില്‍ ഏര്‍പ്പെട്ടില്ല, മക്കളുണ്ട്, ചെറുപ്പക്കാരാണ് തുടങ്ങിയ കാരണങ്ങളാലാണ്പ്രതികള്‍ക്ക് വധശിക്ഷ പരിഗണിക്കാതിരുന്നതെന്ന് കോടതി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കര കാരണവരും നാട്ടിലേക്ക് മടങ്ങി. ചെറിയനാട്ടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് മരുമകളുടെ യഥാര്‍ഥമുഖം അദ്ദേഹത്തിന് പിടികിട്ടിയത്. മരുമകളുടെ വഴിവിട്ട ബന്ധങ്ങള്‍ക്കും മകന്റെ നിസ്സഹായതയ്ക്കും അദ്ദേഹം സാക്ഷിയായി.ഷെറിനെ വിശ്വസിച്ച ഭര്‍ത്താവ് ബിനു പീറ്റര്‍ വീടിന്റെ മുകള്‍നിലയിലായിരുന്നു കിടന്നിരുന്നത്. ഷെറിന്‍ താഴത്തെനിലയിലെ മുറിയിലും. അന്നത്തെ സാമൂഹികമാധ്യമമായ ഓര്‍ക്കൂട്ട് വഴി പലരുമായും ഷെറിന് സൗഹൃദമുണ്ടായിരുന്നു. ഭാസ്‌കര കാരണവരുടെ സാന്നിധ്യത്തിലടക്കം ഇത്തരത്തില്‍ ഷെറിന്റെ പല സുഹൃത്തുക്കളും കാരണവേഴ്‌സ് വില്ലയില്‍ കയറിയിറങ്ങി.
ഇതോടെ ഭാസ്‌കര കാരണവര്‍ തന്റെ ആത്മസുഹൃത്തിനോട് വിവരം പങ്കുവെച്ചു. ഒടുവില്‍ ഇദ്ദേഹവുമായി മധ്യസ്ഥശ്രമങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഭാസ്‌കര കാരണവരുടെ മുഖത്തടിച്ചാണ് ഷെറിന്‍ അരിശംതീര്‍ത്തത്. ഷെറിനെ വേഗം കുടുംബത്തില്‍നിന്ന് ഒഴിവാക്കുകയാണെന്ന് നല്ലതെന്ന് ഇതോടെ കാരണവര്‍ക്ക് ബോധ്യമായി. ആദ്യപടിയായി തന്റെ വസ്തുവില്‍ ഷെറിനുണ്ടായിരുന്ന അവകാശം ഒഴിവാക്കി പുതിയ ധനനിശ്ചയാധാരം ഉണ്ടാക്കി.
നാട്ടിലെത്തിയതിന് പിന്നാലെ പണം ധൂര്‍ത്തടിക്കുകയായിരുന്നു ഷെറിന്‍. കാരണവര്‍ മാസംതോറും നല്‍കുന്ന 5000 രൂപ പോലും തികയാതായി. പലരില്‍നിന്നും കടം വാങ്ങി. ഒടുവില്‍ ഈ കടമെല്ലാം വീട്ടുന്നത് ഭാസ്‌കര കാരണവരും. സീരിയല്‍ നടന്മാര്‍ മുതല്‍ പലരും ഷെറിന്റെ സൗഹൃദവലയത്തിലുണ്ടായിരുന്നതായി അന്ന് പോലീസ് പറഞ്ഞിരുന്നു. സീരിയല്‍ നടനൊപ്പം മൂന്നാറിലും ചെന്നൈയിലും ഷെറിന്‍ യാത്രപോയതായും അന്ന് റിപ്പോര്‍ട്ടുകളുണ്ടായി. രാത്രി വൈകുംവരെ മദ്യപാനമായിരുന്നുവത്രെ ഷെറിന്റെ പതിവ്. സുഹൃത്തുക്കളായിരുന്നു യുവതിക്ക് മദ്യം എത്തിച്ച് നല്‍കിയിരുന്നതെന്നും പോലീസ് അന്ന് പറഞ്ഞിരുന്നു.
ഷെറിന്റെ സൗഹൃദവലയത്തിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. സ്വത്തിലെ അവകാശം നഷ്ടമായതോടെ കാരണവരെ വകവരുത്തി ബാസിത് അലിക്കൊപ്പം ജീവിക്കാനായിരുന്നു ഷെറിന്‍ പദ്ധതിയിട്ടത്. ഇതിനായി വാതില്‍തുറന്ന് നല്‍കിയതും കിടപ്പുമുറിയിലേക്ക് കൂട്ടുപ്രതിയെ കൊണ്ടുപോയതുമെല്ലാം ഷെറിനായിരുന്നു.
ഭാസ്‌കര കാരണവരുടെ കൊലപാതകത്തില്‍ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്. സിനിമകളും സീരിയലുകളും കണ്ട് കൊലപാതകം ആസൂത്രണംചെയ്ത ഷെറിന് പോലീസിന്റെ ചോദ്യംചെയ്യലിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
കേസിലെ വിധിപ്രസ്താവത്തിന് ശേഷവും താന്‍ ചെയ്ട്ടില്ലെന്നും എന്നാല്‍ കോടതിവിധിയെ മാനിക്കുകയാണെന്നുമാണ് ഷെറിന്‍ പ്രതികരിച്ചത്. തങ്ങളാണ് കൃത്യം ചെയ്തതെന്നും ഷെറിന്‍ നിരപരാധിയാണെന്നും കൂട്ടുപ്രതികളും പ്രതികരിച്ചു. ''ഡാഡിയെ കൊല്ലണമെങ്കില്‍ ഇവരുടെ സഹായം വേണോ, രണ്ട് ഗുളിക കൊടുത്താല്‍ പോരെ, അല്ലെങ്കിലും എന്നെ സംരക്ഷിക്കുന്ന ഡാഡിയെ ഞാന്‍ എന്തിന് കൊല്ലണം'', എന്നായിരുന്നു ഷെറിന്റെ ചോദ്യം.
സംഭവത്തിന് ശേഷം ചെറിയനാട്ടെ കാരണവേഴ്്‌സ് വില്ലയില്‍ ആരും താമസിച്ചിരുന്നില്ല. ഷെറിന്റെമകന്‍ അന്നത്തെ നാലുവയസ്സുകാരന്‍ മുതിര്‍ന്ന കുട്ടിയായി. മകനെയും ബിനുവിനെയും സഹോദരങ്ങള്‍ പിന്നീട് അമേരിക്കയിലേക്കു കൊണ്ടുപോയി.
ഷെറിൻ അസാധാരണ ശേഷിയുള്ള കുറ്റവാളിയാണെന്ന് എല്ലാവരും സമ്മതിക്കും. കോടതി പോലും ഇവർക്ക് അർഹത വധശിക്ഷയായിരുന്നുവെന്ന് പറഞ്ഞിരുന്നു. പ്രായം കണക്കിലെടുത്താണ് വധശിക്ഷ വിധിക്കാത്തതെന്നും കോടതി പറഞ്ഞിരുന്നു. എന്നാൽ അതിന്റെ നേട്ടം ഇപ്പോഴാണ് ഷെറിൻ അനുഭവിക്കുന്നത്.
കാരണവർക്ക് ഇല്ലാതിരുന്ന സുഹൃദ് വലയമാണ് ഷെറിന് ഉണ്ടായിരുന്നത്. ഷെറിനെ സഹായിക്കാൻ ജയിലിന് പുറത്തും സുശക്തമായ ഒരു സംവിധാനം ഉണ്ട്. പട്ടി ചത്താൽ പോലും പ്രതികരിക്കുന്ന നേതാക്കളാരും ഷെറിനെ എതിർത്ത് രംഗത്ത് വന്നില്ല. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പഠിച്ച് പറയാമെന്നാണ് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചത്. ഷെറിനെതിരെ പ്രതികരിക്കാനുള്ള ധൈര്യം ഇവർക്കില്ലെന്ന് വേണം കരുതാൻ.
ഇത്രയും ക്രൂരമായ ഒരു കൊലപാതമായതിനാൽ സർക്കാർ കൃത്യമായ ജാഗ്രതയോടെ മാത്രമേ ഇത്തരം ഒരു തീരുമാനമെടുക്കുകയുള്ളു. പ്രതിപക്ഷ നേതാക്കളുമായും ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തിയിട്ടുണ്ടാവണം. അതാണ് അവർ ഒരു പ്രസ്താവന പോലും ഇറക്കാത്തത്. ഇടത് - വലത് മുന്നണികൾ പിന്താങ്ങിയ ഉത്തരവായതുകൊണ്ടാണ് രഹസ്യം കേന്ദ്രം അന്വേഷിക്കുന്നത്. ഷെറിനെ ജയിൽ മോചിതയാക്കാനുള്ള തീരുമാനം പുന:പരിശോധിക്കാൻ ഗവർണർക്ക് സർക്കാരിന് നിർദ്ദേശം നൽകാം.മാത്രവുമല്ല തീരുമാനം അംഗീകരിക്കാതിരിക്കാനും കഴിയും. എന്നാൽ സർക്കാരുമായി രമ്യതയിൽ പോകാൻ ആഗ്രഹിക്കുന്ന ഗവർണർ അത്തരം ഒരു തീരുമാനമെടുക്കുമോ എന്ന് കണ്ടറിയാം.
ഒരു മന്ത്രിയാണോ അതാ കൂടുതൽ മന്ത്രിമാരാണോ ഷെറിനെ സഹായിക്കാൻ രംഗത്തുള്ളതെന്ന് വരും ദിവസങ്ങളിൽ മനസിലാവും. മന്ത്രിസഭാ യോഗത്തിൽ അജണ്ട ആരുടേതാണെന്ന് അറിഞ്ഞാലും ഇക്കാര്യം വ്യക്തമാകും.ആഭ്യന്തര വകുപ്പാണ് അജണ്ട തയ്യാറാക്കിയതെങ്കിൽ തന്നെ അതിന് കാരണഭൂതരായവർ ആരൊക്കെയാണെന്ന് പുറത്തു വരേണ്ടിയിരിക്കുന്നു.
https://www.facebook.com/Malayalivartha