ഷെറിനാണിപ്പോൾ ചർച്ച വിഷയം..അര്‍ഹരായ ഒട്ടേറെപ്പേരെ പിന്തള്ളി അതിവേഗത്തിലാണ്, ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്... 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ജയിലില്‍ തുടരുന്നുണ്ട്..
ഷെറിനാണിപ്പോൾ ചർച്ച വിഷയം . ഷെറിന് പിന്നിൽ ഇത്രയും പിന്തുണ നൽകികൊണ്ട് നിൽക്കുന്ന രാഷ്ട്രീയ പ്രമുഖന്മാർ ആരോക്കെയാണ് എന്നൊക്കെ ചർച്ച വിഷയം . ചെറിയനാട് ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് (42) ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയിലില്‍നിന്നു വിട്ടയയ്ക്കുന്നതിന് ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത് മുന്‍ഗണനകള്‍ ലംഘിച്ചെന്ന് ആക്ഷേപം. അര്‍ഹരായ ഒട്ടേറെപ്പേരെ പിന്തള്ളി അതിവേഗത്തിലാണ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്.
മോചന ശുപാര്‍ശ ഒറ്റ മാസം കൊണ്ടാണ് ആഭ്യന്തരവകുപ്പ് വഴി മന്ത്രിസഭാ യോഗത്തിൽ എത്തിയത്. 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ജയിലില്‍ തുടരുന്നുണ്ട്. ഇവരെയൊന്നും പരിഗണിച്ചിട്ടില്ല.ഷെറിന്റെ ശിക്ഷയിളവ് കണ്ണൂര്‍ ജയില്‍ ഉപദേശകസമിതി ശുപാര്‍ശ ചെയ്ത് ചുരുങ്ങിയ സമയം കൊണ്ടുതന്നെ ജയില്‍ ഡിജിപി വഴി ആഭ്യന്തര വകുപ്പിലൂടെ മന്ത്രിസഭയിലെത്തി തീരുമാനമായി. സാധാരണ ഇളവ് കൊടുക്കുമ്പോള്‍ പ്രതികളുടെ ജയിലിലെ പ്രവര്‍ത്തനങ്ങളും പരിഗണിക്കാറുണ്ട്. എന്നാല്‍ താമസിച്ച ജയിലുകളിലെല്ലാം ഷെറിന് ഉണ്ടാക്കിയിട്ടുള്ള പ്രശ്നങ്ങളൊന്നും പരിഗണിച്ചില്ല.
മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ ഷെറിന് ജയില്‍മോചിതയാകൂ. 25 വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയില്‍ ഉപദേശക സമിതികളുടെ ശുപാര്‍ശ പരിഗണിക്കാതെയാണ് ഷെറിന് മാത്രമായി ഇളവ് കിട്ടിയത്. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയെന്ന കാരണത്താലാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച ഷെറിന് മോചനം നല്‍കാനുള്ള തീരുമാനം ഉണ്ടായത്.പൂജപ്പുര, വിയ്യൂര്‍, നെട്ടുകാല്‍ത്തേരി ജയിലുകളിലെ ഉപദേശക സമിതികള്‍ രണ്ട് തവണയായി നല്കിയ ശുപാര്‍ശകളില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല.
പൊലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും ഷെറിന് അനുകൂലമായിരുന്നു. ചില മന്ത്രിമാരുടെ പിന്തുണ ഷെറിന് കിട്ടിയതാണ് മോചനം വേഗത്തിലാകാന്‍ കാരണമെന്നാണ് ആക്ഷേപം. ഷെറിനൊപ്പം ശിക്ഷിക്കപ്പെട്ട കാമുകന് ബാസിത് അലിയെ നല്ലനടപ്പ് പരിഗണിച്ച് തുറന്ന ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളെ മോചനത്തിനായി പരിഗണിച്ചില്ല.
https://www.facebook.com/Malayalivartha