Widgets Magazine
31
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെസ്റ്റ് ബാങ്കില്‍ കടുത്ത യുദ്ധം തുടങ്ങി ഇസ്രായേല്‍... പതിനഞ്ച് യുവാക്കള്‍ കൊല്ലപ്പെട്ടു...


വീട്ടിൽ പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..പു​ല​ർ​ച്ചെ വരെ പീഡനം..പെൺകുട്ടിക്ക് ബോധം വന്നില്ല...​പെ​ൺ​കു​ട്ടി​യെ​ ​താ​ൻ​ ​ക​യ​റു​മു​റി​ച്ച് ​ര​ക്ഷ​പ്പെ​ടു​ത്തിയെന്നും പ്രതി..


ഖത്തർ എയർവേയ്സ് വിമാനം പറക്കുന്നു..വിമാനത്തിനുള്ളിൽ ഖത്തർ അമിർ ഹിസ് ഹൈനസ് അൽതാനി..ചുറ്റിലും വലം വച്ച് യുദ്ധവിമാനങ്ങൾ ചീറിപ്പറക്കുന്നു..വീഡിയോയ്ക്ക് താഴെ പങ്കുവച്ച കുറിപ്പ് ഇപ്രകാരം...


ഷെറിനാണിപ്പോൾ ചർച്ച വിഷയം..അര്‍ഹരായ ഒട്ടേറെപ്പേരെ പിന്തള്ളി അതിവേഗത്തിലാണ്, ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്... 20 വര്‍ഷം ശിക്ഷയനുഭവിച്ച രോഗികളായ സ്ത്രീകള്‍ ഉള്‍പ്പെടെ ജയിലില്‍ തുടരുന്നുണ്ട്..


വീണ്ടും മാറി മറിഞ്ഞ് കേരളത്തിലെ കാലാവസ്ഥ..ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ, 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത..മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ..

ചരിത്ര മുന്നേറ്റം: 200 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍; മികച്ച സ്‌കോറോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍

30 JANUARY 2025 07:18 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുതുതായി 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചതോടെയാണ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.

മികച്ച സ്‌കോറോടെയാണ് സംസ്ഥാനത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഈ നേട്ടം കൈവരിച്ചത്. ആരോഗ്യ സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ആശുപത്രികളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ കുടുംബാരോഗ്യ കേന്ദ്രം 94.92 ശതമാനം സ്‌കോറും, വയനാട് ജില്ലയിലെ വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം 89.65 ശതമാനം സ്‌കോറും, വയനാട് ജില്ലയിലെ മുത്തങ്ങ ജനകീയ ആരോഗ്യ കേന്ദ്രം 88.86 ശതമാനം സ്‌കോറും കൈവരിച്ചാണ് എന്‍.ക്യു.എ.എസ്. നേടിയെടുത്തത്. ഇതോടെ 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 135 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടി. ബാക്കിയുള്ള സ്ഥാപനങ്ങളെ കൂടി മിഷന്‍ അടിസ്ഥാനത്തില്‍ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ശ്രമമാണ് നടന്നു വരുന്നത്.

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

 

2023ല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് ആര്‍ദ്രം മിഷന്റെ ഭാഗമായി 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഉപകരണങ്ങളും ആരോഗ്യ സേവനങ്ങളും 36 ഇനം മരുന്നുകളും 10 തരം ലാബ് പരിശോധനകളും ലഭ്യമാക്കുന്നു. ഇതിലൂടെ വാര്‍ഡ് തലം മുതലുള്ള ആരോഗ്യ സേവനങ്ങള്‍ ശാക്തീകരിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ലഭിച്ച എന്‍.ക്യു.എ.എസ് അംഗീകാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂര്‍ സബ് ജയിലില്‍ നിന്നും വിയൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി  (3 hours ago)

24000 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്: കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കുന്ന നടപടികള്‍ ആണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  (3 hours ago)

പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കുന്നത് റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

വാഷിംഗ്ടണില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 67 പേരും മരിച്ചതായി റിപ്പോര്‍ട്ട്  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരി വീട്ടില്‍ പ്രസവിച്ചു  (5 hours ago)

സിപിഎം പ്രവര്‍ത്തകന്‍ സുരേഷിനെ വെട്ടിക്കൊന്ന കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു  (5 hours ago)

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് പോലീസ്  (5 hours ago)

11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 32 വയസ്സുകാരന് 78 വര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ  (6 hours ago)

രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ അമ്മയുടെ സഹോദരന്‍ അറസ്റ്റില്‍  (6 hours ago)

രണ്ടര വയസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

അപരിചിതയായ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചുംബിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഒരു കഥ ഒരു നല്ല കഥ മുപ്പത്തിയൊന്നിന് തിയേറ്ററുകളിൽ  (7 hours ago)

നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽ മച്ചാൻ്റെ മാലാഖ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്  (7 hours ago)

ഹ്യൂമർ, ആക്ഷൻ ജോണറിൽ സാഹസം എത്തുന്നു; ചിത്രീകരണം ആരംഭിച്ചു  (7 hours ago)

ചരിത്ര മുന്നേറ്റം: 200 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍; മികച്ച സ്‌കോറോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍  (8 hours ago)

Malayali Vartha Recommends