സിപിഎം പ്രവര്ത്തകന് സുരേഷിനെ വെട്ടിക്കൊന്ന കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു
സിപിഎം പ്രവര്ത്തകന് പൂജപ്പുര തമലം മേലെ ഊരാളി പുത്തന്‍ വീട്ടില്‍ സുരേഷ് എന്ന കുട്ടനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ആറാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് പ്രതികളെ വെറുതെ വിട്ടത്. തമലം സ്വദേശികളായ സാം ജോണ്സന്, ഗിരീഷ്, രഞ്ജിത്, ശിവകുമാര്‍, അരുണ്‍ കുമാര്‍, വിനോദ് കുമാര്‍, സുഭാഷ്കുമാര്‍, സുനില്‍കുമാര്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.
തമലത്തുളള ആര്‍എസ്എസ് പ്രവര്ത്തകന് ബിനുമോനെ 2013 സെപ്റ്റംബറില്‍ വധിച്ച കേസിലെ രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട സുരേഷ്. ജാമ്യത്തിലിറങ്ങിയ സുരേഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പുറകില്‍ കാര്‍ ഇടിച്ച് സമീപത്തെ ഓടയില്‍ ഇട്ട ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha