24000 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്: കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കുന്ന നടപടികള്‍ ആണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കുന്ന നടപടികള്‍ ആണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മൂലധന നിക്ഷേപം കൂട്ടുന്നതിനുളള നടപടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. വായ്പാ സ്വാതന്ത്യം വേണം. കേരളത്തിനുള്ള വിഹിതത്തില്‍ വലിയ വെട്ടിക്കുറവ് ഉണ്ട് ഇത് പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
24000 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഒരു ഭാഗമെങ്കിലും ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷ. വയനാടിന് പ്രത്യേക സഹായം ചോദിച്ചു. 2000 കോടിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിഴിഞ്ഞത്തിനും കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
''തീവ്ര ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും വയനാട്ടിനായി സഹായം ഒന്നും ഇതുവരെ അനുവദിച്ചിട്ടില്ല. വിഴിഞ്ഞത്തിനായി പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്5000 കോടിയാണ് ആവശ്യപ്പെട്ടത്.അനുഭാവപൂര്‍വ്വമായ തീരുമാനം വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിഎഫിന്റെ കാര്യവും ആവശ്യപ്പെട്ടിട്ടുണ്ട്.'' അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെയാകെ പദ്ധതി എന്ന നിലയില്‍ 5000 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. വിജി എഫും ആവശ്യപ്പെട്ടു. വായ്പാ പരിധിയില്‍ നിന്ന് കിഫ്ബി , പെന്ഷന് കമ്പനി ചൂണ്ടിക്കാട്ടി വെട്ടിക്കുറവ് വരുത്തി. 12,000 കോടി രൂപയാണ് വായ്പാ പരിധിയില്‍ കുറഞ്ഞത്. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രവാസികള്‍ക്ക് വേണ്ടിയുള്ള സംരക്ഷണ പദ്ധതികള്‍ക്കായി 300 കോടിയും റബര്‍ താങ്ങുവില 250 രൂപയായി നിലനിര്‍ത്തുന്നതിന് 1000 കോടിയും നീക്കി വെക്കണമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha