പറയാനുള്ളത് ഇനിയും പറയും, കോണ്‍ഗ്രസുകാര്‍ നൂറില്‍ 80 രൂപയും പോക്കറ്റിലിടുന്നവര്‍, ഉണ്ണിത്താന്‍ വഴിനീളെ അടി വാങ്ങുന്നയാള്‍, ആര്യാടന്‍ എന്താ ചെയ്‌തത്?
കോണ്‍ഗ്രസിനെതിരെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് വീണ്ടും രംഗത്തെത്തി. 100 രൂപ കിട്ടിയാല്‍ 80 രൂപയും പോക്കറ്റിലിടുന്നവരാണ് കോണ്‍ഗ്രസുകാരെന്ന് ജോര്‍ജ് പറഞ്ഞു. ആര്യാടന്‍ മുഹമ്മദിനേക്കാള്‍ നല്ല മന്ത്രിയായിരുന്നു പിണറായി വിജയനെന്നും പിസി ജോര്‍ജ് പറഞ്ഞു. രണ്ടര വര്‍ഷം ആര്യാടന്‍ എന്താണ് ചെയ്‌തത്.
വഴിനീളെ നടന്ന് അടി വാങ്ങുന്ന ആളാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍. പിണറായിയെ താന്‍ പ്രശംസിച്ചതിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാര്‍ എളമരം കരീമിനെ ആന്റണി പുകഴ്‌ത്തിയപ്പോള്‍ എവിടെയായിരുന്നെന്നും പിസി ചോദിച്ചു.
അതേസമയം ജോര്‍ജിന്റെ പ്രസ്ഥാവനയ്‌ക്കെതിരെ പല നേതാക്കളും രംഗത്തെത്തി. ജോര്‍ജ് കോണ്‍ഗ്രസിന്റെ ശത്രുവാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ജോര്‍ജിന്റെ പരാമര്‍ശം അപമാനകരമാണെന്ന് ടിഎന്‍ പ്രതാപന്‍ പ്രതികരിച്ചു.
ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ കെഎം മാണിയും രംഗത്തു വന്നു. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍ഭാഗ്യകരമാണെന്ന് മാണി പറഞ്ഞു.
എന്നാല്‍ തനിക്ക് പറയാനുള്ളത് ഇനിയും പറയുമെന്ന് പിസി ജോര്‍ജ് വീണ്ടും വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha