സ്വർണവില ഇന്ന് വീണ്ടും വില കുതിച്ചുയർന്നു..ഒറ്റയടിക്ക് 840 രൂപയാണ് വർദ്ധിച്ചത്..ചരിത്രത്തിൽ ആദ്യമായി സ്വർണവില 62,000 കടന്ന് മുന്നേറി.. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 62,480 രൂപ..
ഇന്നലെ സ്വർണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഇന്ന് വീണ്ടും വില കുതിച്ചുയർന്നു. ഒറ്റയടിക്ക് 840 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി സ്വർണവില 62,000 കടന്ന് മുന്നേറി.ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 62000 കടന്ന് മുന്നേറി. ആഗോള വിപണിയില്‍ വില കുതിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കൂടുന്നത്. ഇന്നലെ ആഗോള വിപണിയില്‍ സ്വര്‍ണവില വന്‍ കുതിപ്പ് നടത്തിയ ശേഷം അല്‍പ്പം താഴുകയും പിന്നീട് കയറുകയുമായിരുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 62,480 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 105 രൂപ വർദ്ധിച്ച് 7,810 രൂപയിലെത്തി.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 90 രൂപ വർദ്ധിച്ച് 6,455 രൂപയായി ഉയർന്നു. അപൂർവമായേ ഇത്രയും വർദ്ധനവ് ഒരു ദിവസം സ്വർണവിലയിൽ രേഖപ്പെടുത്താറുള്ളൂ. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ് 61,640 രൂപയായത് സ്വർണം വാങ്ങുന്നവർക്ക് അൽപം ആശ്വാസമായിരുന്നുവെങ്കിൽ ഇന്ന് ആശങ്കയായി അത് മാറി.രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വർണവില വർദ്ധനയ്ക്ക് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 87.18ലെത്തിയിരുന്നു. ട്രംപ് ഭരണകൂടം താരിഫ് നടപടികൾ താൽക്കാലികമായി നിർത്തിയത്
ആഗോള വിപണിയിൽ സ്വർണത്തിന് തിരിച്ചടിയായെങ്കിലും ഇവിടെ വില വർദ്ധിക്കാൻ കാരണമായത് രൂപയുടെ മൂല്യം ഇടിഞ്ഞതാണ്.അതേസമയം, വ്യത്യസ്തമായ മാറ്റമാണ് വിപണിയില്‍ സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. ഇന്ന് മറിച്ചാണ് സംഭവിച്ചത്. മാത്രമല്ല, ഡോളറിന്റെ മൂല്യത്തില്‍ ഇടിവ് വന്നു. ഇന്ത്യന്‍ രൂപ നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. ബിറ്റ് കോയിന്‍ വില കൂപ്പുകുത്തി. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞിട്ടുണ്ട്. അപൂര്‍വമായേ ഇത്രയും വര്‍ധനവ് ഒരു ദിവസം സ്വര്‍ണവിലയില്‍ രേഖപ്പെടുത്താറുള്ളൂ. കഴിഞ്ഞ ദിവസം 320 രൂപ കുറഞ്ഞത് ആഭരണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായിരുന്നു എങ്കില്‍ ഇന്ന് ആശങ്കയായി മാറി.
https://www.facebook.com/Malayalivartha