പല രഹസ്യങ്ങളുടെയും ചുരുൾ അഴിഞ്ഞിട്ടില്ല..ശ്രീതുവിന് രണ്ടാം ഭര്‍ത്താവുള്ളതായി ശംഖുമുഖം ദേവീദാസന്‍ എന്ന ജ്യോത്സ്യന്‍ വെളിപ്പെടുത്തിയിരുന്നു..ഇയാളുമായി ലിവിംഗ് ടുഗദര്‍ ബന്ധത്തിലായിരുന്നു..
![](https://www.malayalivartha.com/assets/coverphotos/w657/326653_1738666572.jpg)
രണ്ടു വയസുകാരിയുടെ കൊലപാതകത്തിന് പിന്നാലെ തന്നെ ഇപ്പോഴും പല രഹസ്യങ്ങളുടെയും ചുരുൾ അഴിഞ്ഞിട്ടില്ല . കൊലപാതകത്തിന് ശേഷം ദേവസ്വം റിക്രൂട്ട്‌മെന്റ് കേസില്‍ അകത്തായ അമ്മ ശ്രീതുവിന് ബാലരാമപുരം പോലീസിലും സുഹൃത്തുക്കളോ എന്നുള്ള ചോദ്യം കൂടെ ഇതിനൊപ്പം ഉയരുകയാണ് . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ളിലും ശ്രീതുവിന് സൂഹൃത്തുക്കളുണ്ട്. ഇവരിലൂടെയാണ് ദേവസ്വം ബോര്‍ഡിന്റെ ശംഖുമുദ്രയുള്ള സീല്‍ ശ്രീതുവിന്റെ കൈയ്യിലേക്ക് എത്തിയത്.
ഈ തട്ടിപ്പില്‍ ശംഖുമുഖം ദേവീദാസന് പങ്കുണ്ടെന്ന അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ശ്രീതുവിന് രണ്ടാം ഭര്‍ത്താവുള്ളതായി ശംഖുമുഖം ദേവീദാസന്‍ എന്ന ജ്യോത്സ്യന്‍ വെളിപ്പെടുത്തിയിരുന്നു. ഇയാളുമായി ലിവിംഗ് ടുഗദര്‍ ബന്ധത്തിലായിരുന്നുവെന്നാണ് ജ്യോത്സ്യന്‍ പറഞ്ഞു വച്ചത്. ഇയാളെ കുറിച്ചും സൂചനകള്‍ തേടുന്നുണ്ട് പോലീസ്.ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിയെടുത്തു എന്ന നെല്ലിവിള സ്വദേശി ഷാജിയുടെ പരാതിയിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്.
നാല് ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് ഒരു അധ്യാപികയും പരാതി നല്‍കിയിട്ടുണ്ട്.കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളില്‍നിന്ന് 25,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ കൈക്കലാക്കിയതായും ആരോപണമുണ്ട്. ഇവര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരിയാണെന്ന് വിശ്വസിപ്പിക്കാന്‍ വ്യാജരേഖ ചമച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കുഞ്ഞിന്റെ കൊലക്ക് കാരണം എന്താണെന്ന കാര്യത്തില്‍ പൊലീസിന് ഒരു വ്യക്തതയും വന്നിട്ടില്ല. റിമാന്റില്‍ കഴിയുന്ന കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
അതിന് ശേഷം സാമ്പത്തിക തട്ടിപ്പ് കേസില്‍ അകത്തായ ശ്രീതുവിനേയും കസ്റ്റഡിയില്‍ വാങ്ങും. നിയമന തട്ടിപ്പിനു പുറമേ പണം വാങ്ങിച്ചിട്ട് തിരികെ കൊടുക്കാതെ കബളിപ്പിച്ചു എന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചു കൂടുതല്‍ കേസുകള്‍ എടുക്കും. ജ്യോല്‍സ്യന്‍ ദേവീദാസന് 36 ലക്ഷം നല്‍കിയെന്ന പരാതി വ്യാജമെന്നും നിഗമനം.
https://www.facebook.com/Malayalivartha