തന്നെ സ്‌നേഹിക്കുന്നവര്‍ ധാരാളം... കെഎസ്ആര്‍ടിസി സമരം പൊളിഞ്ഞതായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍; ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം നൽകണം
കെഎസ്ആര്‍ടിസി സമരത്തെ തള്ളി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇന്നലത്തെ സമരം. ടിഡിഎഫ് സമരം പൊളിഞ്ഞ് പാളീസായി. പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം തരേണ്ടിവരും. അതിന് നിയമനടപടിയും തുടങ്ങിയിട്ടുണ്ട്.
ശമ്പളം ഒന്നാം തീയതി തരും എന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല. കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും കൊച്ചിയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് ഒരുമിച്ച് ശമ്പളം കൊടുക്കുമെന്ന് പറഞ്ഞ ശേഷം ഒരുമിച്ച് ശമ്പളം കൊടുക്കുകയും ചെയ്തിട്ടുണ്ട്.
അവര്‍ക്ക് ഒന്നാം തീയ്യതി തന്നെ ശമ്പളം കൊടുക്കുമെന്നും താന്‍ പറഞ്ഞതാണ്. ശ്വാസമെടുക്കാനുള്ള സമയം തരണം. അതിന് മുന്‍പേ സമരവുമായി വരരുത്. ഇന്നത്തെ സമരത്തെ വനിതാ ജീവനക്കാരടക്കം തള്ളി. സാധാരണത്തേതിലും കൂടുതലാണ് ഇന്നത്തെ സ്ത്രീ ജീവനക്കാരുടെ ഹാജര്‍. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള ശ്രമം ജനങ്ങളും വലിയ വിഭാഗം ജീവനക്കാരും ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
കൊച്ചി നഗരത്തിന്റെ ഹൃദയഭാഗമായ മംഗളവനം മുതല്‍ ദര്‍ബാര്‍ ഹാള്‍ വരെയുള്ള പ്രദേശങ്ങളെ സൈലന്റ് സോണാക്കി മാറ്റും. ഹൈക്കോടതി, വിവിധ കലാലയങ്ങള്‍, ജനറല്‍ ആശുപത്രി തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന ഈ ഭാഗത്ത് വാഹന ഹോണ്‍ നിരോധിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൊച്ചി കോര്‍പ്പറേഷനുമായി സഹകരിച്ച് തയ്യാറാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കും.
അതേസമയം, എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ നവീകരണം വേഗത്തിലാക്കുമെന്നും വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഭൂഗര്‍ഭ പമ്പുകളും അത്യാധുനിക പമ്പുകളും ഉള്‍പ്പെടുന്ന ഡിസൈനാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. വൈപ്പിനില്‍ നിന്നുള്ള ബസുകള്‍ക്ക് എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിനുള്ള വിലക്ക് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച സെക്രട്ടേറിയറ്റില്‍ ഉന്നതതല യോഗം ചേരും.
എറണാകുളത്തേക്ക് വരുന്ന ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും എന്‍എച്ച് 66 ദേശീയപാതയിലെ റോഡ് നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത കുരുക്കില്‍ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അരൂക്കുറ്റി - കൊച്ചി റൂട്ടില്‍ ഉടന്‍ തന്നെ പ്രത്യേക ബോട്ട് സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാക്രമം 100, 75 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന രണ്ട് കറ്റാമറൈന്‍ ബോട്ടുകളും അഞ്ച് ഡിങ്കി ബോട്ടുകളുമാണ് ജലഗതാഗത വകുപ്പ് പുതുതായി വാങ്ങിയിട്ടുള്ളത്. കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റേതാണ് തോടുകളിലേയും മറ്റും ചളി നീക്കം ചെയ്യുന്നതിനുള്ള സില്‍റ്റ് പുഷര്‍ മെഷീന്‍.
ഗള്‍ഫ് രാജ്യങ്ങളിലുള്ള ഡെസേര്‍ട്ട് സഫാരി മാതൃകയില്‍ പ്രത്യേക ടൂറിസം പാക്കേജ് പ്രഖ്യാപിച്ചു. ജല ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടനാട്, പാതിരാമണല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ആവിഷ്‌കരിക്കുന്ന പാക്കേജിനായി പ്രത്യേക ബോട്ടുകള്‍ തയ്യാറാക്കും.
ടൂറിസം, സാംസ്‌കാരിക വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പാക്കേജ് അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനത് കലകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ നവീകരണം വേഗത്തിലാക്കുമെന്നും വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഭൂഗര്‍ഭ പമ്പുകളും അത്യാധുനിക പമ്പുകളും ഉള്‍പ്പെടുന്ന ഡിസൈനാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. വൈപ്പിനില്‍ നിന്നുള്ള ബസുകള്‍ക്ക് എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിനുള്ള വിലക്ക് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച സെക്രട്ടേറിയറ്റില്‍ ഉന്നതതല യോഗം ചേരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha