നിലവിളിച്ച് ജനം.... ഇടഞ്ഞ ആന പാഞ്ഞടുക്കുന്നത് കണ്ട് എല്ലാവരും ഓടി... സുഖമില്ലാത്ത ആനന്ദിന് മാത്രം ഓടാനായില്ല... കണ്ണീര്‍ക്കാഴ്ചയായി...
നിലവിളിച്ച് ജനം.... ഇടഞ്ഞ ആന പാഞ്ഞടുക്കുന്നത് കണ്ട് എല്ലാവരും ഓടി... സുഖമില്ലാത്ത ആനന്ദിന് മാത്രം ഓടാനായില്ല... കണ്ണീര്‍ക്കാഴ്ചയായി... ആലപ്പുഴ മുഹമ്മ സ്വദേശി പുളിമുട്ടികോളനി വീട്ടില്‍ ആനന്ദനാണ് (40) നാട്ടാനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.
പാപ്പാനടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. പത്ത് കിലോമീറ്ററോളം ഓടിയ ആനയെ ഒരു മണിക്കൂറിന് ശേഷം കണ്ടാണശ്ശേരിയിലാണ് തളച്ചത്. ഇടഞ്ഞ ആന പാഞ്ഞടുക്കുന്നത് കണ്ട് എല്ലാവരും ഓടിയെങ്കിലും സുഖമില്ലാത്ത ആനന്ദിന് മാത്രം ഓടാന്‍ കഴിഞ്ഞില്ല. ആനന്ദനെ ആന തുമ്പി കൊണ്ട് തട്ടിയിട്ട ശേഷം രണ്ട് തവണ വയറില്‍ കുത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ചിറ്റാട്ടുകര പൈങ്കണ്ണിക്കല്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ചിറ്റിലപ്പിള്ളി ഗണേഷന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം നടന്നത്. എഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പാപ്പാന്‍മാര്‍ ആനയെ കുളിപ്പിക്കുകയായിരുന്നു. ഈ സമയം പാപ്പാന്‍ രാജേഷിനെ ആന തുമ്പി കൊണ്ട് തട്ടി തെറിപ്പിച്ച് ഓടുകയായിരുന്നു.
ഒരു കിലോമീറ്ററോളം ഓടിയ ആന കിഴക്കേത്തല റെയില്‍വെ ഗേറ്റ് കടന്ന് തൊട്ടടുത്ത പറമ്പില്‍ വിശ്രമിക്കുകയായിരുന്ന ആനന്ദനെ കുത്തി. പപ്പട കച്ചവടത്തിനെത്തിയവരും കൈ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 20 ഓളം വരുന്നവരും ആനന്ദനൊപ്പമുണ്ടായിരുന്ന നാടോടി സംഘവും മതില്‍ ചാടി രക്ഷപെട്ടു. സുഖമില്ലാത്തതിനാല്‍ ഓടി രക്ഷപെടാന്‍ കഴിയാതിരുന്ന ആനന്ദനെ ആന തുമ്പി കൊണ്ട് തട്ടിയിട്ട ശേഷം രണ്ട് തവണ വയറില്‍ കുത്തുകയായിരുന്നുവെന്ന് ബന്ധുവും ദൃക്‌സാക്ഷിയുമായ മല്ലിക പറഞ്ഞു. ആശുപത്രിയിലെത്തുമ്പോഴേക്കം മരണം സംഭവിച്ചിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.
https://www.facebook.com/Malayalivartha