ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ കൊല്ലം തോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം വെള്ളിയാഴ്ച... ഗുരുവായൂര്‍ ക്ഷേത്രം നട നേരത്തെ അടയ്ക്കും
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് ഗുരുവായൂര്‍ ദേവസ്വം ആഭിമുഖ്യത്തില്‍ കൊല്ലം തോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം വെള്ളിയാഴ്ച നടക്കും. ആചാര അനുഷ്ഠാനങ്ങളോടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെയുമാണ് ഇത്തവണയും താലപ്പൊലി മഹോത്സവം.
ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാല്‍ പകല്‍ 11.30 നു ഗുരുവായൂര്‍ ക്ഷേത്രം നട അടയ്ക്കും. അന്നേ ദിവസം വിവാഹം ബുക്ക് ചെയ്തിട്ടുള്ളവര്‍ രാവിലെ 10 മണിക്ക് മുമ്പായി കിഴക്കേ നടയിലെത്തി താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. പകല്‍ 11.30 നു ശേഷം ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യമുണ്ടാകില്ല.
വിവാഹം, ചോറൂണ്‍, തുലാഭാരം , മറ്റുവഴിപാടുകള്‍ എന്നിവയും പകല്‍ 11.30 നു ശേഷം നടത്താന്‍ കഴിയില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് ശേഷം വൈകുന്നേരം നാലരയ്ക്ക് ശേഷം ദര്‍ശന സൗകര്യം തുടരും.
https://www.facebook.com/Malayalivartha