പുതുക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ഇറങ്ങാന്‍ ശ്രമം... അപകടത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്....
പുതുക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ഇറങ്ങാന്‍ ശ്രമം... അപകടത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്.... തൃശൂര്‍ പുതുക്കാട് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് സംഭവം നടന്നത്.
പാലിയേക്കര സ്വദേശി രോഷ്ണ (26)നാണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കന്യാകുമാരി- ബാംഗ്ലൂര്‍ ഐലന്റ് എക്‌സ്പ്രസില്‍ പുതുക്കാട് ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പുതുക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോഴാണ് യുവതി ഇറങ്ങാന്‍ ശ്രമിച്ചത്. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനുമിടയില്‍ കുടുങ്ങിപോവുകയായിരുന്നു. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവരും റെയില്‍വെ ജീവനക്കാരും ചേര്‍ന്ന് യുവതിയെ പുറത്തേക്ക് എടുത്ത് ഉടനെ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha