വിമാനത്തിന്റെ എഞ്ചിനിൽ യുവാവിന്റെ കാൽ..!! വീഡിയോ കണ്ട് തെറിവിളി..! സംഭവിച്ചത്
വിമാനത്തിന്റെ എൻജിന് സമീപം ഒരു ബോഡി ബിൽഡർ പുഷ് അപ്പ് എടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ ചർച്ച.
സിഡ്‌നി എയർപോർട്ടിൽ ഒരു കൊമേഴ്‌സ്യൽ ജെറ്റ് എഞ്ചിനു സമീപത്ത് നിന്നാണ് ബോഡി ബിൽഡറും സോഷ്യൽ മീഡിയ ഫിറ്റ്നസ് ഇൻഫ്ലുവൻസറുമായ പ്രെസ്‌ലി ജിനോസ്‌കി ഇത്തരത്തിൽ അപകടകരമായ രീതിയിൽ പ്രകടനം നടത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, വീഡിയോയ്ക്ക് വലിയ വിമർശനമാണ് നെറ്റിസൺസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. എന്തിനാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്നത് എന്ന് നിരവധി പേർ ആരാഞ്ഞു.
വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് വളരെ വേഗത്തിൽ എൻജിൻ പ്രവർത്തിക്കുന്ന സമയത്താണ് ഇത്തരത്തിലൊരു അപകടകരമായ പ്രകടനം 23 -കാരനായ ബോഡിബിൽഡർ നടത്തിയത്. വിമാനത്താവളത്തിലെ ജീവനക്കാരനായിരിക്കെ കഴിഞ്ഞവർഷം ചിത്രീകരിച്ച വീഡിയോയാണ് അദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇപ്പോൾ ഇയാൾ ഈ എയർപോർട്ടിലെ ജീവനക്കാരനല്ല.
ഇത്തരത്തിൽ ഏറെ അപകടകരമായ ഒരു പ്രവൃത്തി എയർപോർട്ടിൽ നടന്നത് തങ്ങളുടെ ശ്രദ്ധയിൽ പെടാതിരുന്നതിൽ സിഡ്‌നി എയർപോർട്ട് അധികൃതർ അപലപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും ഓസ്‌ട്രേലിയൻ എയർപോർട്ട് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, സംഭവം വിവാദമായതോടെ താൻ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്തതിനുശേഷമാണ് ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത് എന്ന ന്യായീകരണവുമായി പ്രെസ്‌ലി ജിനോസ്‌കി രംഗത്തെത്തി.
വിമാനം നിർത്തിയിട്ടപ്പോഴാണ് താൻ എൻജിനു സമീപത്ത് കയറിയതെന്നും അതിനുശേഷം തന്റെ ജോലി തുടർന്നെന്നും ഇയാൾ പറഞ്ഞു.
https://www.facebook.com/Malayalivartha