ബമ്പറടിച്ച തുകയില്‍ ഭാഗ്യശാലിക്ക് എന്ത് കിട്ടും?
സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി സമ്മാന തുകയില്‍ ഭാഗ്യശാലിക്ക് മുഴുവന്‍ തുകയും കിട്ടുമെന്ന ധാരണ ആര്‍ക്കും കാണില്ല. എന്നാല്‍ എത്ര കിട്ടുമെന്നതും ആര്‍ക്കും അറിയില്ല. ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ് - നവവത്സര ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരിലാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യശാലിയുടെ വിശദാംശങ്ങള്‍ അറിയിനിരിക്കുന്നതേയുള്ളൂ. അനീഷ് എം ജി എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് നല്‍കുക.
20 കോടിയായ സമ്മാനത്തുകയില്‍ നിന്നും ഏജന്റിന് കമ്മീഷനായി ലഭിക്കുക സമ്മാനത്തുകയുടെ പത്ത് ശതമാനം ആണ്. 20 കോടിയില്‍ 2 കോടി ആ ഇനത്തില്‍ പോകും. അതില്‍ നിന്നും ടാക്‌സും കഴിഞ്ഞ് ബാക്കി തുക ടിക്കറ്റ് വിറ്റ അനീഷ് എം ജി എന്ന ഏജന്റിന് ലഭിക്കും. ബാക്കി തുകയുടെ 30 ശതമാനമാണ് ടിഡിഎസ് അടയ്‌ക്കേണ്ടത്. അതായത് ഏജന്റ് കമ്മീഷന്‍ കഴിഞ്ഞുള്ള 18 കോടിയുടെ 30 ശതമാനം. ഈ പിടുത്തം കഴിഞ്ഞാല്‍ ബാക്കി 12.6 കോടി രൂപയാണ് ഭാ?ഗ്യശാലിക്ക് ലഭിക്കുക.
ഒന്നാം സമ്മാനം പോലെ 20 കോടിയാണ് രണ്ടാം സമ്മാനവും. പക്ഷേ ഇത് ഒരു കോടി വീതം ഇരുപത് പേര്‍ക്കാണ് നല്‍കുന്നത്. ഇത്തരത്തില്‍ ഒരു കോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സര്‍ചാര്‍ജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സര്‍ചാര്‍ജില്ല.
1 കോടി മുതല്‍ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സര്‍ചാര്‍ജ്. നികുതിയും സര്‍ചാര്‍ജും അടങ്ങിയ തുകയ്ക്ക് മുകളില്‍ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജന്‍സി കമ്മീഷന്‍ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്. ഈ കണക്കനുസരിച്ച് സമ്മാനത്തിലൂടെ കോടീശ്വരന്‍ ആയെങ്കിലും പണം കയ്യില്‍ വരുമ്പോള്‍ ലക്ഷപ്രഭു മാത്രമാകും.
https://www.facebook.com/Malayalivartha