കശാപ്പിനായി കൊണ്ടു വന്ന കാളയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...
കശാപ്പിനായി കൊണ്ടു വന്ന കാളയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തോട്ടവാരം രേവതിയിൽ ബിന്ദു( 57) ആണ് മരിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറ്റിങ്ങലിൽ വെച്ചാണ് കശാപ്പിനായി കൊണ്ടു വന്ന കാള വിരണ്ടോടുകയും കുത്തിവീഴ്‌ത്തിയതും.
ആക്രമണത്തിൽ ബിന്ദുവിന്റെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റിരുന്നു. രണ്ടു മണിക്കൂറോളം പരിഭാന്ത്രി പരത്തിയ കാളയെ തിരുവാറാട്ട് കാവ് ദേവീ ക്ഷേത്രത്തിലെ ആനപാപ്പാനായ ബിജുവാണ് പിടിച്ച് കെട്ടിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി.
https://www.facebook.com/Malayalivartha