സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി പോലീസ്
സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി പോലീസ്. കൊച്ചി സിറ്റി പോലീസ് ആണ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയത്. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അമേരിക്കയിലെന്നാണ് വിവരം. ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐടി ആക്ട് 67 എന്നിവ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. വിമാനത്താവളത്തില്‍ എത്തിയാല്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
സനല്‍ കുമാര്‍ ശശിധരന്റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പോലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. സനല്‍ കുമാര്‍ ശശിധരന്‍ അമേരിക്കയിലാണെന്നാണ് പോലീസിന്റെ അനുമാനം. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്.
പരാതിക്കാരിയായ നടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് നടി. 2022 ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയില്‍ സനല്‍കുമാര്‍ ശല്യം തുടര്‍ന്നതെന്നും നടി പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha