ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയം: ഭര്‍ത്താവിന്റെ കുത്തേറ്റ് 27കാരിക്ക് ദാരുണാന്ത്യം
ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് 27കാരിയെ കുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്. കര്‍ണാടകയിലെ മംഗളൂരുവില്‍ ഹെബ്ബഗോഡിയിലാണ് സംഭവം. തിരുപാളയ സ്വദേശി ഗംഗയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മോഹന്‍ രാജ് (35) പൊലീസ് കസ്റ്റഡിയിലാണ്. പട്ടാപ്പകലാണ് കൊലപാതകം നടന്നത്. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതി മോഹന്‍ രാജിനെതിരെ ഹെബ്ബഗോഡി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഭര്‍ത്താവിനൊപ്പം ഹെബ്ബഗോഡിയിലെ രാമയ്യ ലേഔട്ടിലാണ് ഗംഗ താമസിച്ചിരുന്നത്. ദമ്പതികള്‍ തമ്മില്‍ പതിവായി തര്‍ക്കങ്ങള്‍ ഉണ്ടാകാറുള്ളതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് മോഹന്‍ രാജ് ഗംഗയെ റോഡിലേക്ക് വലിച്ചിട്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹെബ്ബഗോഡി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇരുവരും തമ്മില്‍ മുമ്പും വഴക്കും അടിപിടിയും നടക്കുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. ഗംഗയ്ക്ക് മറ്റേതെങ്കിലും പുരുഷന്‍മാരുമായി ബന്ധമുണ്ടോയെന്ന് അടുത്തകാലത്തായി മോഹന്‍ രാജിന് സംശയം ബലപ്പെട്ടിരുന്നു. ഇതേച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha