വെള്ളറടയില്‍ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി.... കൃത്യം നടത്തിയശേഷം പോലീസില്‍ കീഴടങ്ങി മകന്‍
വെള്ളറടയില്‍ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി.... കൃത്യം നടത്തിയശേഷം പോലീസില്‍ കീഴടങ്ങി മകന്‍ . കിളിയൂര്‍ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകന്‍ പ്രദീപ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാള്‍ക്ക് 28 വയസാണ് പ്രായം.
മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് പ്രദീപ് എന്നാണ് സൂചനകളുള്ളത്. ചൈനയില്‍ എംബിബിഎസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ് വിവരം. സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha