കഠിനംകുളത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു...
കഠിനംകുളത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണ്‍ ഔസേപ്പിനെ (34)യാണ് കൊല നടന്ന കഠിനംകുളം പാടിക്കവിളാകത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ജനുവരി 21നാണ് കൊലപാതകം നടന്നത്. ബുധന്‍ രാവിലെ കൊല്ലത്ത് പ്രതി ഒളിവില്‍ താമസിച്ച വീട്ടിലും തുടര്‍ന്ന് വര്‍ക്കലയില്‍ വസ്ത്രം വാങ്ങിയ കടയിലും പെരുമാതുറയിലെ വാടകവീട്ടിലും മൊബൈല്‍ വിറ്റ കടയിലും തെളിവെടുത്തശേഷമാണ് വൈകുന്നേരം 6ന് കഠിനംകുളത്ത് എത്തിച്ചത്.
സംഭവദിവസം രാവിലെ ടെമ്പോയില്‍ വന്നിറങ്ങിയ സ്ഥലവും വീടിന്റെ പിറകുവശത്തെ മതില്‍ ചാടി കയറിയ സ്ഥലവും ചായകുടിച്ച കപ്പും കൊലപാതകത്തിനുശേഷം കത്തി ഉപേക്ഷിച്ച സ്ഥലവും വസ്ത്രം എടുത്ത അലമാരയും സ്‌കൂട്ടറുമായി രക്ഷപ്പെട്ട വഴിയും കാണിച്ചുകൊടുത്തു.
ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് തന്നോടൊപ്പം ജീവിക്കാനായി ആതിര തയ്യാറാകാത്തതാണ് കൊലയ്ക്ക് കാരണമെന്ന് ജോണ്‍സണ്‍ തെളിവെടുപ്പിനിടയില്‍ പൊലീസിനോട് പറഞ്ഞു. കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പ്രതിയെ തിരിച്ചറിയലിന് വിധേയമാക്കും.
"
https://www.facebook.com/Malayalivartha