പദ്മ പുരസ്‌കാരത്തിന് കേരളം നിര്‍ദ്ദേശിച്ച 20 പേരില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത് രണ്ടു പേരെ മാത്രം....
പദ്മ പുരസ്‌കാരത്തിന് കേരളം നിര്‍ദ്ദേശിച്ച 20 പേരില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത് രണ്ട് പേരെ മാത്രം. എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരെയും ഹോക്കി താരം പി.ആര്‍. ശ്രീജേഷിനെയും. എം.ടിക്ക് പദ്മവിഭൂഷണും? ശ്രീജേഷിന് പദ്മഭൂഷണും ലഭിച്ചു.
കെ.എസ്. ചിത്രയെ പദ്മവിഭൂഷണും മമ്മൂട്ടിയെയും ടി. പദ്മനാഭനെയും പദ്മഭൂഷണും പ്രൊഫ.എം.കെ. സാനു, സി. രാധാകൃഷ്ണന്‍, ഗായിക വൈക്കം വിജയലക്ഷ്മി, സൂര്യ കൃഷ്ണമൂര്‍ത്തി, വ്യവസായി ടി.എസ്. കല്യാണരാമന്‍, കായികതാരം പദ്മിനി തോമസ് എന്നവരുള്‍പ്പടെ 15 പേരെ പദ്മശ്രീക്കും നാമനിര്‍ദ്ദേശം ചെയ്തിരുന്നു. എന്നാല്‍ ഇവരെ പരിഗണിക്കാതെ പട്ടികയിലില്ലാതിരുന്ന അഞ്ചുപേര്‍ക്കാണ് പദ്മശ്രീ ലഭിച്ചത്.
പദ്മഭൂഷന്‍ ലഭിച്ച ഹൃദയ ശസ്ത്രക്രിയാവിദഗ്ദ്ധന്‍ ജോസ് ചാക്കോ പെരിയപുറം, പദ്മശ്രീ ജേതാവ് സംഗീതജ്ഞ കെ. ഓമനക്കുട്ടി, ഫുട്ബാള്‍ താരം ഐ.എം. വിജയന്‍, സുപ്രീംകോടതിയിലെ അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന്‍, നടി ശോഭന എന്നിവര്‍ കേരളത്തിന്റെ പട്ടികയില്‍ ഉണ്ടായിരുന്നവരല്ല.
https://www.facebook.com/Malayalivartha