ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം
![](https://www.malayalivartha.com/assets/coverphotos/w657/326756_1738821980.jpg)
ഇടുക്കി മറയൂരില്‍ കാട്ടാന ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. ചമ്പക്കാട്ടില്‍ വിമല്‍ എന്നയാളാണ് മരിച്ചത്. ഇന്ന് രാവിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് ആക്രമണമുണ്ടായത്.
ഒന്‍പത് പേരടങ്ങുന്ന സംഘമാണ് വനത്തിനുള്ളിലേക്ക് പോയത്. തീ പടരാതിരിക്കാനുള്ള ഫയര്‍ലൈന്‍ വെട്ടിത്തെളിക്കാനായി പോയവര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. വിമല്‍ ഒഴികെ എട്ട് പേരും ഓടി രക്ഷപ്പെട്ടുവെന്നാണ് സൂചനകളുള്ളത്.
അതേസമയം തേനിയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി പിച്ചയ്യയുടെ ഭാര്യ സരസ്വതിയാണ് മരിച്ചത്. ലോവര്‍ ക്യാമ്പിലാണ് മൂന്നാം തീയതി വൈകുന്നേരം കാട്ടാന ആക്രമണമുണ്ടായത്.
ലോവര്‍ ക്യാമ്പില്‍ താമസിച്ച് പണിയെടുക്കുകയായിരുന്നു സരസ്വതിയും ഭര്‍ത്താവും. വൈകിട്ട് തോട്ടത്തില്‍ പണിയെടുത്തിട്ട് തിരികെ വരുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സരസ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കമ്പം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
"
https://www.facebook.com/Malayalivartha