'താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു'..തിരഞ്ഞെടുപ്പ് സമയത്തെല്ലാം അമ്മയെ കുറിച്ച് സംസാരിച്ചിരുന്ന, ആലത്തൂർ എംപി കെ രാധാകൃഷ്ണന്റെ ഏക ആശ്രയമായിരുന്നു 'അമ്മ..
![](https://www.malayalivartha.com/assets/coverphotos/w657/326761_1738833569.jpg)
ആലത്തൂർ എംപി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന (84) അന്തരിച്ചു.'താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു'; വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 12.30 ഓടെയായിരുന്നു അന്ത്യം. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി രാധാകൃഷ്ണൻ ഡൽഹിയിലായിരുന്നു. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു.രാധാകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ മരണവിവരം അറിയിച്ചിരുന്നു. 'ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു' എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.
ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി, മക്കൾ: രാജൻ (പരേതൻ), രമേഷ് (പരേതൻ), കെ രാധാകൃഷ്ണൻ, രതി, രമണി, രമ, രജനി, രവി. മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്.സാധാരണക്കാരില്‍ സാധാരണക്കാരനായി പെരുമാറുന്ന കെ രാധാകൃഷ്ണന്‍ ജനങ്ങളുടെ സ്വന്തം രാധേട്ടനാണ്. ആര്‍ക്കും സമീപിക്കാവുന്ന നമ്മുടെ രാധേട്ടന്‍ എന്ന ഇമേജ് അദ്ദേഹം വര്‍ഷങ്ങളുടെ സംഘടന പ്രവര്‍ത്തനം കൊണ്ട് നേടിയെടുത്തു.ഇടുക്കിയിലെ പുള്ളിക്കാനത്ത് തോട്ടം തൊഴിലാളികളായ ചിന്നയുടെയും കൊച്ചുണ്ണിയുടെയും എട്ടുമക്കളില്‍ ഒരുവനായ രാധാകൃഷ്ണന്റെ ജിവിതം പോരാട്ടത്തിന്റെ കനല്‍വഴിയായിരുന്നു.
പള്ളിക്കാനത്ത് നിന്നും ചേലക്കരയിലേക്കെത്തിയ കുടുബം മണ്ണില്‍ പണിയെടുത്താണ് ജീവിതം മുന്നോട്ട് തള്ളി നീക്കിയത്.പഠനത്തോടൊപ്പം കൃഷിപ്പണികള്‍ ചെയ്തായിരുന്നു രാധാകൃഷ്ണന്‍ ജീവിച്ചത്. സ്‌കൂള്‍ പഠനകാലത്തു തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലേക്ക് രാധാകൃഷ്ണന്‍ എത്തി.തോന്നൂര്‍ക്കര യു.പി സ്‌കൂളിലും ചേലക്കര ശ്രീമൂലം തിരുനാള്‍ ഹൈസ്‌കുളിലുമായിരുന്നു സ്‌കൂള്‍ പഠനം.വ്യാസ കോളേജിലെ പ്രിഡിഗ്രി പഠനത്തിന് ശേഷം കേരളവര്‍മ്മയില്‍ നിന്നും ബിരുദം നേടി.
ഇക്കാലയളവിലെ അച്ഛന്റെ വിയോഗം അദ്ദേഹത്തിന്റെ ജീവിതത്തിലെ എക്കാലത്തെയും മായാത്ത കണ്ണീര്‍ തുള്ളിയായിരുന്നു. ഇതിന് ശേഷം അമ്മയും നാലു സഹോദരിമാരും സഹോദരന്‍മാരും അടങ്ങിയ കുടുബത്തിന്റെ ചുമതല രാധാകൃഷ്ണന്‍ ഏറ്റെടുത്തു.ജീവിതത്തിന്റെ ദുരിതങ്ങള്‍ തീര്‍ക്കുമ്പോഴും സംഘടന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.1991 ല്‍ ജില്ലാ കൗണ്‍സിലേക്ക് മത്സരിച്ച് വിജയിച്ച രാധാകൃഷ്ണന്‍ 1996ല്‍ യുഡിഎഫിന്റെ കുത്തകമണ്ഡലമായ ചേലക്കരയില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തിന് വിജയം നേടി. അന്നത്തെ ഇ.കെ നയനാര്‍ മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാക്കളിലൊരായിരുന്നു കെ രാധാകൃഷ്ണന്‍.
https://www.facebook.com/Malayalivartha