ഷെറിനെതിരെ സഹതടവുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..മൂന്ന് നേരവും പുറത്ത് നിന്നുള്ള ഭക്ഷണം, ബക്കറ്റ് നിറച്ച് സൗന്ദര്യവർദ്ധക വസ്തുക്കൾ..രാത്രി എഴ് മണിയോടെ പുറത്തിറങ്ങുന്ന ഷെറിൻ രണ്ട് മണിക്കൂർ കഴിഞ്ഞാണ് തിരിച്ചെത്താറ്..
ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിനെ പുറത്തിറക്കാൻ എന്ത് ആവേശമായിരുന്നു നമ്മുടെ മന്ത്രിസഭയ്ക്ക് എന്നുള്ളത് നമ്മൾ കണ്ടതാണ് . അതിൽ കൂടുതൽ വർഷങ്ങളായി തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് ലഭിക്കാത്ത പരിഗണനയാണ് ഷെറിൻ ലഭിക്കുന്നത് . അത് ഷെറിൻ അഴിക്കുള്ളിൽ ആയ കാലം മുതൽ ലഭിച്ചു വരികയാണ് . ഇപ്പോഴിതാ വീണ്ടും ജയിലിനുള്ളിൽ ചില ഞെട്ടിക്കുന്ന പ്രവർത്തിയാക്കളെ കുറിച്ച് തുറന്നു പറഞ്ഞു കൊണ്ട് രംഗത്ത് വരികയാണ് സഹതടവുകാരി . ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിനെതിരെ സഹതടവുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
തൃശൂർ സ്വദേശിനിയായ എം.എസ് സുനിതയാണ് ഭീഷണിയെ അവഗണിച്ച് ജനം ടിവിയുടെ ക്യാമറയ്‌ക്ക് മുന്നിൽ എത്തിയത്. 2013-15 കാലത്ത് വധശ്രമക്കേസിൽ ശിക്ഷ അനുഭവിക്കാനാണ് അട്ടക്കുളങ്ങര വനിത ജയിലിൽ സുനിത എത്തിയത്. ഷെറിന്റെ തൊട്ടടുത്ത സെല്ലിലാണ് സുനിത കഴിഞ്ഞിരുന്നത്. ചില രാഷ്‌ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ഷെറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പ്രതിവാര അഭിമുഖ പരിപാടിയായ മറുപടിയിൽ സുനിത പറഞ്ഞു.ഒന്നോ രണ്ടോ ജീവനക്കാർ ഒഴിച്ച് ബാക്കിയെല്ലാവരും ഷെറിനിൽ നിന്ന് മാസപ്പടി കൈപ്പറ്റിയിരുന്നുവെന്ന് സുനിത പറഞ്ഞു. അന്നത്തെ ജയിൽ സൂപ്രണ്ടിന് ഐപാഡും എത്തിച്ച് കൊടുത്തിട്ടുണ്ട്.
ഷെറിൻ എന്ത് ആവശ്യപ്പെടുന്നുവോ അത് ജയിലിനുള്ളിൽ എത്തിച്ചിരുന്നു. മൂന്ന് നേരവും പുറത്ത് നിന്നുള്ള ഭക്ഷണം ആയിരുന്നു. ഷെറിന് സഹായായി ഒരു തടവുകാരിയേയും ഏർപ്പെടുത്തിയിരുന്നു. ഇവരാണ് ഷെറിന്റെ വസ്ത്രങ്ങൾ അലക്കിക്കൊടുത്തിരുന്നത്. തലയണയടക്കം നൽകി സുഖ നിദ്രയ്‌ക്കുള്ള സൗകര്യവും നൽകിയിട്ടുണ്ട്. ജയിലിനുള്ളിൽ ധരിക്കുന്നത് വീട്ടിൽ നിന്നും കൊണ്ടുവന്ന വെള്ള വസ്ത്രങ്ങളാണ് .ബക്കറ്റ് നിറച്ച് സൗന്ദര്യവർദ്ധക വസ്തുക്കളും ഷെറിനുണ്ടായിയുന്നു. ഇതിൽ മുഖം നോക്കാൻ കണ്ണാടി, ലിപ്സ്റ്റിക്ക്, ഐലൈനർ തുടങ്ങി സർവ്വതുമുണ്ട്.സൂപ്രണ്ടിന്റെ പേരക്കുട്ടി കണക്കെയുള്ള ലാളനയാണ് ഷെറിന് ലഭിച്ചതെന്നും സുനിത പറഞ്ഞു.
അന്നത്തെ ജയിൽ ഡിജിപിയുമായി ഷെറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും സുനിത വെളിപ്പെടുത്തി.സാധാരണ വനിത ജയിലിൽ പുരുഷ ഉദ്യോഗസ്ഥർ ഉണ്ടാകാറില്ല. ഇവിടെ ഷെറിനെ കാണാൻ ജയിൽ ഡിഐജി അടിക്കടി എത്തിയിരുന്നു. ജയിൽ ചട്ടപ്രകാരം തടവുകാരെ വൈകുന്നേരം 5.30 ന് സെല്ലിൽ അടച്ചാൽ പിന്നെ രാവിലെ മാത്രമേ പുറത്തിറക്കൂ. എന്നാൽ രാത്രി എഴ് മണിയോടെ പുറത്തിറങ്ങുന്ന ഷെറിൻ രണ്ട് മണിക്കൂർ കഴിഞ്ഞാണ് തിരിച്ചെത്താറ്. ഇത് സംബന്ധിച്ച് ക്ലംപ്ലയ്ന്റ് ബോക്സിൽ പരാതി എഴുതിയിട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഒരു തവണ ജയിൽ ജീവനക്കാരൻ വഴി ഇക്കാര്യങ്ങൾ മാദ്ധ്യമത്തിന് നൽകിയതിന് ജയിൽ ഡിഐജി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുനിത പറഞ്ഞു.
ഒരിക്കലും പുറം ലോകം കാണില്ലെന്ന് പറഞ്ഞായിരുന്നു ഡിജിപി ഭീഷണിപ്പെടുത്തിയത്.ഒരു തവണ ജയിൽ സന്ദർശിച്ച ജില്ലാ ജഡ്ജിനോട് ഇക്കാര്യങ്ങൾ നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തുകയും അധികമായി കൈവശം വെച്ചിരുന്നു മൊബൈൽ ഫോൺ അടക്കം എല്ലാം വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തിരുന്നുവെന്നും സുനിത കൂട്ടിച്ചേർത്തു, തടവുകാരികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെ കുറിച്ചും സുനിത സംസാരിച്ചിരുന്നു.ശരീരികമായ വെല്ലുവിളി നേരിടുന്ന ഇളയ മകൻ ബിനു പീറ്റർ കാരണവറിന്റെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടിയായിരുന്നു
നിർധന കുടുംബത്തിൽ നിന്നുള്ള ഷെറിനെ മരുമകളായി വീട്ടിലേക്ക് എത്തിച്ചത്. ഇതിന് വേണ്ടി ഷെറിന്റെ ബാദ്ധ്യതയെല്ലാം തീർത്തുകൊടുത്തു. വിവാഹം കഴിഞ്ഞാൽ അമേരിക്കയിലേക്ക് കൊണ്ടുപോകാമെന്ന് ഷെറിന് ഉറപ്പുനൽകിയിരുന്നു. ഒരു വർഷത്തിനുള്ളിൽ ഇരുവരും അമേരിക്കയിൽ എത്തി. അന്ന് അവിടെ ജോലിക്ക് കയറിയ സ്ഥാപനത്തിൽ നിന്ന് മോഷണത്തിന് പിടികൂടിയതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. പിന്നീട് ഭർത്താവിനും കുഞ്ഞിനുമൊപ്പം നാട്ടിലേക്ക് മടങ്ങി. ഇതിന് പിന്നാലെ ദാമ്പത്യ ജീവിതത്തിൽ ചില പൊരുത്തക്കേടുകളും ആരംഭിച്ചു.അതാണ് കൊലപാതകത്തിലേക്ക് വരെ വഴി വച്ചതും .
https://www.facebook.com/Malayalivartha