Widgets Magazine
06
Feb / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേൽ തടവുകാരെ ലൈംഗിക പീ‌ഡനത്തിനിരയാക്കി..സ്വവർഗാനുരാഗികളായ സ്വന്തം അംഗങ്ങളെ ഹമാസ് വധിച്ചതായി റിപ്പോർട്ട്... ഹമാസിന്റെ രഹസ്യ രേഖകൾ പുറത്തുവന്നതിൽ വ്യക്തമാക്കുന്നത്..


മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം..ഇന്നലെ മരിച്ചിട്ടും മൃതദേഹം അഴിച്ചു മാറ്റിയത് രാവിലെ പതിനൊന്ന് മണിക്ക്.. സഹപാഠികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു..


ഇത്തരം കാര്യങ്ങൾ അവധാനതയോടെ തീരുമാനിക്കേണ്ടതല്ലേ സി.എം? മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ. മന്ത്രി പി. പ്രസാദ് പറയുന്നത് കേട്ടപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രസാദിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു...


പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ തിക്കും തിരക്കും ഉണ്ടാക്കിയവര്‍..ഒരൊറ്റ ബസില്‍ വന്ന 120 പേര്‍..സംഘത്തിലെ ഓരോരുത്തരേയും പൊക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യ സംഘം..


പശ്ചിമേഷ്യയിലെ വെടിനിറുത്തലൊക്കെ പാളുകയാണ്... ഗാസയിലേക്ക് നേരിട്ടു യുദ്ധത്തിനിറങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...പലസ്തീനെ മാത്രമല്ല ഈജിപ്ത്, സിറിയ, ഈജിപ്ത്, ഇറാന്‍ ഉള്‍പ്പെടെ ആശങ്കയിൽ..

അനാമിക മാനസിക സംഘര്‍ഷം നേരിട്ടുവെന്ന് സൂചിപ്പിക്കുന്ന ശബ്ദ സംഭാഷണം പുറത്ത്; രണ്ട് ആത്മഹത്യാ കുറിപ്പുകളിൽ ഒരെണ്ണം ഒളിപ്പിച്ചു...

06 FEBRUARY 2025 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

കലൂരില്‍ ഹോട്ടലിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

ഷാരോണ്‍ കൊലക്കേസ്: ക വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഖ്യപ്രതി ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടി ഭാര്യ

മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ കൂട്ടുപ്രതികള്‍ കീഴടങ്ങി

കോട്ടയം പാലായില്‍ കുടിവെള്ളപദ്ധതിയുടെ കിണറിന് ആഴം കുട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിനുള്ളില്‍ കുടുങ്ങിയ തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാനായില്ല; 6 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുക്കുമ്പോഴേയ്ക്കും മരിച്ചു

കര്‍ണാടകയിലെ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി അനാമികയുടെ മരണത്തില്‍ ദയാനന്ദ സാഗര്‍ കോളജ് മാനേജ്‌മെന്റിനെതിരെ കടുത്ത ആരോപണമാണ് കുടുംബം ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യക്കുറിപ്പ് മറച്ചുവെച്ചുവെന്നും, ഫീസിന്റെ പേരില്‍ ഉള്‍പ്പെടെ കടുത്ത സമ്മര്‍ദ്ദമുണ്ടായെന്നും കുടുംബം ആരോപിച്ചു. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിരന്തരമായ മാനസിക പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് അനാമികയുടെ സഹപാഠികളും വ്യക്തമാക്കുന്നത്. അനാമികയുടെ റൂം മേറ്റ് ഇതിന് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തിന് ശേഷം കോളജ് അധികൃതര്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

അനാമിക മാനസിക സംഘര്‍ഷം നേരിട്ടുവെന്ന് സൂചിപ്പിക്കുന്ന ശബ്ദ സംഭാഷണം പുറത്ത് വന്നു. ഇവിടെ നിന്നാല്‍ പാസാക്കാതെ സപ്ലിയും അടിച്ച് വിടുകയേ ഉള്ളുവെന്ന് കുട്ടി പറയുന്നുണ്ട് എനിക്ക് വട്ടാണോ എന്ന് ഉള്‍പ്പടെ ചോദിച്ചു. പിന്നെ ഇനി ഞാനിവിടെ നിന്നിട്ട് കാര്യമില്ലല്ലോ – അനാമിക പറയുന്നു. താന്‍ ഇനി പഠിച്ചിട്ട് കാര്യമില്ലെന്നും തലയില്‍ ഒന്നും കയറുന്നില്ലെന്നും കുട്ടി പറയുന്നുണ്ട്. സസ്‌പെന്‍ഷനിലാണെന്ന് പറഞ്ഞതായും അനാമിക വ്യക്തമാക്കുന്നുണ്ട്. മരണത്തിന് പിന്നില്‍ കോളജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമെന്ന് അനാമികയുടെ സഹപാഠികളും രംഗത്തെത്തിയിരുന്നു.

കോളജ് കവാടം വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ രണ്ട് മൂന്ന് അധ്യാപകര്‍ വാക്കുകള്‍ കൊണ്ട് വല്ലാതെ അധിക്ഷേപിച്ചുവെന്ന് സഹപാഠികള്‍ പറയുന്നു. ഇന്നലെ രണ്ട് ആത്മഹത്യാ കുറിപ്പുകള്‍ അനാമിക എഴുതിയിട്ടുണ്ട്. ഒന്ന് കുടുംബത്തെ കുറിച്ചുള്ളതും മറ്റൊന്ന് മാനേജ്‌മെന്റിനെ കുറിച്ചുള്ളതും. മാനേജ്‌മെന്റിനെയും അധ്യാപകരെയും കുറിച്ച് പറഞ്ഞ കത്ത് ഇപ്പോള്‍ കാണാനില്ല. അത്, ഒളിപ്പിച്ചു – കുട്ടികള്‍ പറയുന്നു.

സെമസ്റ്റര്‍ പരീക്ഷയില്‍ പാസായാലും ഇന്റേണല്‍ പരീക്ഷയില്‍ തങ്ങളെ തോല്‍പ്പിക്കുമെന്നും ആണ്‍കുട്ടികളുടെ കൂടെ കണ്ടു എന്നത് പോലുള്ള കാരണങ്ങള്‍ പറഞ്ഞാണ് ഇന്റേണല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് പറയുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളെ പൂര്‍ണമായും നിഷേധിക്കുകയാണ് കോളജ് മാനേജ്‌മെന്റ് .പരീക്ഷയില്‍ കോപ്പിയടിച്ചതിനുള്ള നടപടി മാത്രമാണ് അനാമികക്കെതിരെ ഉണ്ടായതെന്നാണ് കോളജ് മാനേജ്‌മെന്റിന്റെ വിശദീകരണം.


ചൊവ്വാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ മുറിയില്‍ അനാമികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കനക്പുരയിലെ ദയാനന്ദ് സാഗര്‍ നഴ്‌സിങ് കോളേജിലെ ഒന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു. അനാമിക കോളേജില്‍ പ്രവേശിച്ചിട്ട് വെറും നാലുമാസം മാത്രമേ ആയിട്ടുള്ളൂ. ഇതിനിടയില്‍തന്നെ അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദം അനാമിക നേരിട്ടുവെന്നാണ് കുടുംബവും സഹപാഠികളും ആരോപിക്കുന്നത്.

'ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്തു. പിന്നെ ഓഫീസ് റൂമില്‍ പ്രിന്‍സിപ്പാള്‍ മേഡത്തിന്റെ ക്യാബിനില്‍ വിളിച്ചുകൊണ്ടുപോയി അവിടെവെച്ച് കുറേക്കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് പറയുന്നത്. അനാമിക എന്നോടുവന്ന് സംസാരിച്ചിരുന്നു. ഇനി നീ പഠിച്ചിട്ട് കാര്യമില്ല. എത്ര പഠിച്ചാലും പാസാക്കാതെ ഫെയില്‍ ആക്കി അവിടെ ഇരുത്തുമെന്ന് പറഞ്ഞെന്നാണ് പറഞ്ഞത്', അനാമികയുടെ സുഹൃത്തുക്കളിലൊരാള്‍ പ്രതികരിച്ചു.

ഇന്റേണല്‍ പരീക്ഷയ്ക്കിടെ അനാമികയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ കണ്ടെന്നും അത് കോപ്പിയടിക്കാന്‍ കൊണ്ടുവന്നതാണെന്ന് ഡീന്‍ പറഞ്ഞുവെന്നും സഹപാഠികള്‍ ആരോപിക്കുന്നു. ഇതിനെത്തുടര്‍ന്ന് കോളേജില്‍ വരേണ്ടെന്ന് അനാമികയോടു പറഞ്ഞെന്നും സഹപാഠികള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ആരോപണങ്ങള്‍ കോളേജ് അധികൃതര്‍ നിഷേധിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശിനിയാണ് അനാമിക. ബുധനാഴ്ച രാവിലെ സഹപാഠികളാണ് മൃതദേഹം കണ്ടത്. തുടർന്ന് ഹോസ്റ്റൽ അധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. അതേസമയം, പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അനാമികയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലൂരില്‍ ഹോട്ടലിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം  (9 minutes ago)

അജിത് ചിത്രം റിലീസ് ദിനത്തില്‍ തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചാഘോഷിച്ച് ആരാധകര്‍; ആളുകള്‍ തിങ്ങിക്കൂടിയ തീയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചതിനെതിരേ വലിയ വിമര്‍ശനമാണുയരുന്നത്  (17 minutes ago)

രാജ്യസഭയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (58 minutes ago)

ഷാരോണ്‍ കൊലക്കേസ്: ക വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഖ്യപ്രതി ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു  (1 hour ago)

കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടി ഭാര്യ  (1 hour ago)

ഗാര്‍ഹിക പീഡനക്കേസില്‍ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് കോടതി  (2 hours ago)

മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ കൂട്ടുപ്രതികള്‍ കീഴടങ്ങി  (2 hours ago)

ഗാസയില്‍ നിന്ന് ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റണമെന്ന വിവാദ പ്രസ്താവന; ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ വീട് ഉപേക്ഷിച്ചുപോകുമോയെന്ന് ട്രംപിനോട് ഫലസ്തീനി ബാലിക  (2 hours ago)

കോട്ടയം പാലായില്‍ കുടിവെള്ളപദ്ധതിയുടെ കിണറിന് ആഴം കുട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിനുള്ളില്‍ കുടുങ്ങിയ തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാനായില്ല; 6 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെട  (2 hours ago)

ആന്‍ഡമാനില്‍ മലയാളി സൈനികനെ കാണാതായിട്ട് ദിവസങ്ങളായി; മകനെ കണ്ടെത്താന്‍ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ട് മാതാവ്  (2 hours ago)

ISRAEL ഞെട്ടിക്കുന്ന റിപ്പോർട്ട്  (3 hours ago)

ANAMIKA DEATH അനാമിക അവസാനിമിഷം വരെ സംഭവിച്ചത്  (3 hours ago)

പണം മറിയുന്ന ചെപ്പടിവിദ്യകൾ സർക്കാർ ഉപേക്ഷിക്കുക?  (3 hours ago)

Mahakumbh2025 കുംഭമേളയില്‍ തിക്കും തിരക്കുമുണ്ടാക്കിയ 120 പേര്‍?  (3 hours ago)

അനാമിക മാനസിക സംഘര്‍ഷം നേരിട്ടുവെന്ന് സൂചിപ്പിക്കുന്ന ശബ്ദ സംഭാഷണം പുറത്ത്; രണ്ട് ആത്മഹത്യാ കുറിപ്പുകളിൽ ഒരെണ്ണം ഒളിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends