Widgets Magazine
06
Feb / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേൽ തടവുകാരെ ലൈംഗിക പീ‌ഡനത്തിനിരയാക്കി..സ്വവർഗാനുരാഗികളായ സ്വന്തം അംഗങ്ങളെ ഹമാസ് വധിച്ചതായി റിപ്പോർട്ട്... ഹമാസിന്റെ രഹസ്യ രേഖകൾ പുറത്തുവന്നതിൽ വ്യക്തമാക്കുന്നത്..


മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം..ഇന്നലെ മരിച്ചിട്ടും മൃതദേഹം അഴിച്ചു മാറ്റിയത് രാവിലെ പതിനൊന്ന് മണിക്ക്.. സഹപാഠികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു..


ഇത്തരം കാര്യങ്ങൾ അവധാനതയോടെ തീരുമാനിക്കേണ്ടതല്ലേ സി.എം? മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ. മന്ത്രി പി. പ്രസാദ് പറയുന്നത് കേട്ടപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രസാദിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു...


പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ തിക്കും തിരക്കും ഉണ്ടാക്കിയവര്‍..ഒരൊറ്റ ബസില്‍ വന്ന 120 പേര്‍..സംഘത്തിലെ ഓരോരുത്തരേയും പൊക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യ സംഘം..


പശ്ചിമേഷ്യയിലെ വെടിനിറുത്തലൊക്കെ പാളുകയാണ്... ഗാസയിലേക്ക് നേരിട്ടു യുദ്ധത്തിനിറങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...പലസ്തീനെ മാത്രമല്ല ഈജിപ്ത്, സിറിയ, ഈജിപ്ത്, ഇറാന്‍ ഉള്‍പ്പെടെ ആശങ്കയിൽ..

ഇത്തരം കാര്യങ്ങൾ അവധാനതയോടെ തീരുമാനിക്കേണ്ടതല്ലേ സി.എം? മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ. മന്ത്രി പി. പ്രസാദ് പറയുന്നത് കേട്ടപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രസാദിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു...

06 FEBRUARY 2025 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഷാരോണ്‍ കൊലക്കേസ്: ക വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഖ്യപ്രതി ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കലൂരില്‍ ഹോട്ടലിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടി ഭാര്യ

മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ കൂട്ടുപ്രതികള്‍ കീഴടങ്ങി

കോട്ടയം പാലായില്‍ കുടിവെള്ളപദ്ധതിയുടെ കിണറിന് ആഴം കുട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിനുള്ളില്‍ കുടുങ്ങിയ തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാനായില്ല; 6 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെടുക്കുമ്പോഴേയ്ക്കും മരിച്ചു

ഇത്തരം കാര്യങ്ങൾ അവധാനതയോടെ തീരുമാനിക്കേണ്ടതല്ലേ സി.എം? മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ. മന്ത്രി പി. പ്രസാദ്  പറയുന്നത് കേട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസാദിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ആദ്യമായാണ് ഒരു മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തു നോക്കി ഇങ്ങനെ സംസാരിക്കുന്നത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ ഇത്തരം ഒരനുഭവം മുഖ്യമന്ത്രിക്ക് ആദ്യമായിട്ടായിരുന്നു. മന്ത്രി പി, പ്രസാദിനെ മന്ത്രിസഭാ യോഗത്തിൽ ഉടക്കാൻ പറഞ്ഞുവിട്ടത് സി പി ഐ സംസ്ഥാന നേതൃത്വമാണ്.ബിനോയ് വിശ്വം സി പി ഐ യോഗങ്ങളിൽ മൂക സാക്ഷി മാത്രമാണ്. ബിനോയിയെ മുഖ്യമന്ത്രിയുടെ ആളായാണ് നേതാക്കൾ കരുതുന്നത്. സംസ്ഥാന കമ്മറ്റി പക്ഷേ മുഖ്യമന്ത്രിക്ക് എതിരാണ്.     അവരാണ് പി. പ്രസാദിനെ ചട്ടം കെട്ടിയത്. ഇത് ഒരു  ടെസ്റ്റ് ടോസാണ്. ഇനി എല്ലാ മന്ത്രിസഭായോഗങ്ങളുടെയുംഅവസ്ഥ ഇതായിരിക്കും. സ്വകാര്യ സർവ്വകലാശാല ബില്ലിലാണ് സി പി ഐ  ആശങ്കയുമായിരംഗത്തെത്തിയത് . ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗത്തിൽ ഇല്ലായിരുന്നു.മന്ത്രി പ്രസാദിന്റെ ആശങ്ക വെറും ശങ്ക മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഇത്വെവെറആശങ്കയല്ലെന്ന് പ്രസാദ് പറഞ്ഞു. എങ്കിൽ മന്ത്രി ബിന്ദു വരട്ടെയെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. അങ്ങനെ കൂടുതൽ ചർച്ചക്കായി ബിൽ മാറ്റി വെച്ചു. ഇത്തരം സംഭവങ്ങൾ പിണറായിയുടെ കാബിനറ്റിൽ അപൂർവമായി മാത്രമേ നടക്കാറുള്ളു. സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള ബിൽ ഇന്നലത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്..   ഉന്നത വിദ്യാഭ്യാസമന്ത്രി ആ‌ ബിന്ദു  കാബിനറ്റ് യോഗത്തിൽ പങ്കെടുത്തില്ല. മന്ത്രി  ബംഗ്ളൂരുവിലായിരുന്നു. സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാൻ സിപിഎം നേരത്തെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. എസ് സി എസ് ടി വിദ്യാർത്ഥികൾക്ക് പ്രവേശനത്തിൽ സംവരണമുണ്ടാകും. അതേ സമയം ഫീസിൽ സർക്കാറിന് നിയന്ത്രണമുണ്ടാകില്ല.ബ്രൂവറി അനുമതിക്കു പിന്നാലെ ഘടകകക്ഷികളെ മുഖവിലക്കെടുക്കാതെയുള്ള സിപിഐം തീരുമാനത്തിനെതിരെ പല കക്ഷികള്‍ക്കും അതൃപ്തിയുണ്ടെന്ന വിലയിരുത്തലുമുണ്ട് ബ്രൂവറി വിഷയത്തിൽ ഉൾപ്പെടെ മുന്നണിയിൽ ഒരു ചർച്ചയും കൂടാതെയാണ് തീരുമാനങ്ങൾ എടുത്തിരുന്നത്. എ.കെ. ശശീന്ദ്രനെയും  റോഷി അഗസ്റ്റിനെയും പോലുള്ള ഘടകകക്ഷി മന്ത്രിമാർ പിണറായിയെ കാണുമ്പോൾ തന്നെ പേടിച്ച് മിണ്ടാതിരിക്കും.      മന്ത്രി കെ. രാജനും ഒരു പരിധിക്ക് അപ്പുറം മുഖ്യമന്ത്രിയുമായി സംസാരിക്കുകയില്ല. എന്നാൽ പ്രസാദ്  അങ്ങനെയല്ല.തനിക്ക് പറയാനുള്ള കാര്യങ്ങൾ മുത്തു നോക്കി പറയാനുള്ള ആർജവം അദ്ദേഹത്തിനുണ്ട്. ഇക്കാര്യം പിണറായിക്കും അറിയാം. അതാണ് പ്രസാദിനെ അവഗണിക്കാൻ അദ്ദേഹം ശ്രമിക്കാതിരുന്നത്. കേരളത്തിൽ തുടങ്ങുന്ന സ്വകാര്യ സർവകലാശാലകൾ വമ്പൻ ടൗൺഷിപ്പുകളാക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. സർവകലാശാലകളോട് ചേർന്ന് ഷോപ്പിംഗ്, വിനോദ, പാർപ്പിട കേന്ദ്രങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, ഗവേഷണകേന്ദ്രങ്ങൾ, തൊഴിൽശാലകൾ എന്നിവ നിർമ്മിക്കാൻ അനുമതി നൽകും. ഇതോടെ വാഴ്സിറ്റികൾക്ക് ചുറ്റുമുള്ള പ്രദേശം സംയോജിത ടൗൺഷിപ്പുകളായി വളരും.  
അഞ്ചുവർഷം പ്രവർത്തിച്ചാൽ സംസ്ഥാനത്തെവിടെയും വാഴ്സിറ്റികൾക്ക് ഓഫ് കാമ്പസുകളും സ്റ്റഡി സെന്ററുകളും തുടങ്ങാനാവും. ഇത്തരം ടൗൺഷിപ്പുകൾ വരുന്നതോടെ കൂടുതൽ പ്രദേശങ്ങൾ വികസിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.യു.ജി.സി മാർഗ്ഗനിർദ്ദേശപ്രകാരം 20വർഷമായി പ്രവർത്തിക്കുന്നതും 3.26നുമേൽ നാക് ഗ്രേഡുള്ളതുമായ സ്ഥാപനങ്ങൾക്ക് സ്വകാര്യവാഴ്സിറ്റിക്ക് അപേക്ഷിക്കാം. നഗരങ്ങളിൽ 20, ഗ്രാമങ്ങളിൽ 30 ഏക്കർ ഭൂമിയുണ്ടാവണം. കേരളത്തിലെ ഉയർന്ന ഭൂമിവില പരിഗണിച്ച് ഇതിൽ ഇളവുനൽകുന്നത് പരിഗണനയിലാണ്. കോർപറേറ്റ് മാനേജ്മെന്റുകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവയ്ക്കും സ്വകാര്യ വാഴ്സിറ്റികൾക്ക് അപേക്ഷിക്കാം. 20കോടി സ്ഥിരനിക്ഷേപവും 30കോടി പ്രവർത്തന ഫണ്ടുമുണ്ടായിരിക്കണം. മെഡിക്കൽ കോഴ്സുകൾക്കുള്ള ആരോഗ്യ സർവകലാശാല, എൻജിനിയറിംഗ് പഠനത്തിന് സാങ്കേതിക സർവകലാശാല,   നിയമപഠനത്തിന് ലാ യൂണിവേഴ്സിറ്റി എന്നിങ്ങനെ പ്രത്യേകമായും അനുവദിക്കും.സ്വകാര്യപങ്കാളിത്തത്തോടെ കൂടുതൽ സ്ഥാപനങ്ങളുണ്ടായാലേ ആരോഗ്യവിദഗ്ദ്ധരെ കൂടുതലായി സൃഷ്ടിക്കാനാവൂ എന്നും സ്വകാര്യമേഖലയിൽ മികച്ച സ്ഥാപനങ്ങളുണ്ടാക്കാൻ സ്ഥലം അനുവദിക്കാൻ സംസ്ഥാനങ്ങൾ തയ്യാറാവണമെന്നും കേന്ദ്രനിർദ്ദേശമുണ്ട്. തൊഴിൽ ഉറപ്പ് നൽകുന്ന അത്യാധുനിക കോഴ്സുകളാവും സ്വകാര്യ വാഴ്സിറ്റികളിൽ. പ്ലേസ്മെന്റിനും ഗവേഷണത്തിനും വിദ്യാർത്ഥി പരിശീലനത്തിനുമായി ഐ.ഐ.ടികളുമായും വിദേശ സർവകലാശാലകളുമായും കരാറുണ്ടാക്കാനും സ്വകാര്യ സർവകലാശാലകൾക്കാവും.       ബംഗളുരുവിലെ അസിം പ്രേംജി സർവകലാശാല അരുണാചൽ പ്രദേശ് സ്റ്റേറ്റ് കൗൺസിൽ ഒഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗുമായും ഒ.പി ജിൻഡാൽ സർവകലാശാല ഡൽഹി സർക്കാരിന്റെ ഡയറക്ടറേറ്റ് ഒഫ് ട്രെയിനിംഗുമായും കരാറുണ്ട്. അശോക സർവകലാശാല ഡൽഹി, കാൺപൂർ, ബോംബെ, ജോധ്പൂർ, വാരണാസി ഐ.ടികളുമായാണ് കരാറൊപ്പിട്ടത്. നാനോമെറ്റീരിയൽസ്, നാനോ ടെക്നോളജി, ബയോടെക്നോളജി, അഡ്വാൻസ്ഡ് സെൻസറുകൾ, ഫോട്ടോണിക്സ്, സൈബർ സിസ്റ്റംസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെ ഗവേഷണ സഹകരണത്തിനാണ് കരാർ. ഒ.പി ജിൻഡാൽ വാഴ്സിറ്റി പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായാണ് സഹകരിക്കുന്നത്. വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് ഉറപ്പാക്കാൻ ഇതിലൂടെ കഴിയുന്നു.     സ്വകാര്യ സർവകലാശാലകൾ പ്രതൃക്ഷത്തിൽ പ്രോത്സാഹിക്കപ്പെടേണ്ടതാണ്. മാറുന്ന കാലത്തിന് അനുസരിച്ച് വിദ്യാഭ്യാസം നൽകുക എന്നത് ഭരണകൂടത്തിന്റെ കർത്തവ്യമാണ്. എന്നാൽ കേരളമാണ് സ്ഥലം. ചെങ്കൊടിതണലിൽ നിന്നില്ലെങ്കിൽ കേരളത്തിൽ ഒരു സ്ഥാപനം പോലും നടത്താൻ കഴിയില്ല. സ്ഥാപനം തുടങ്ങുന്നതുവരെ ചുവന്ന പരവതാനി വിരിയ്ക്കുകയും പിന്നീട് കല്ലുമാല അണിയിക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് എത്ര സ്ഥാപനങ്ങൾ സധൈര്യം കടന്നുവരും എന്നാണ് അറിയേണ്ടത്.കാസർകോട്ടും ഇടുക്കിയിലുമടക്കം സ്വകാര്യവാഴ്സിറ്റികൾക്കായി ഭൂമിവാങ്ങിക്കൂട്ടുന്നുണ്ട്. അവികസിത പ്രദേശങ്ങളിലാണ് ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നത്.     സ്വകാര്യവാഴ്സിറ്റികൾ തുടങ്ങാൻ അന്യസംസ്ഥാനങ്ങളിലെയടക്കം പ്രശസ്തമായ വിദ്യാഭ്യാസ ഗ്രൂപ്പുകളും ട്രസ്റ്റുകളും സൊസൈറ്റികളും രംഗത്തുണ്ട്. രാജ്യത്തെ ആകെ സർവകലാശാലകളിൽ 40% സ്വകാര്യ സർവകലാശാലകളാണ്.കോളേജുകളിൽ 200അത്യാധുനിക കോഴ്സുകൾ തുടങ്ങാൻ വിദഗ്ദ്ധസമിതി ശുപാർശചെയ്തെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം നടന്നില്ല. കോഴ്സുകൾക്കായി സർക്കാർ, എയ്ഡഡ് കോളേജുകളിൽ തസ്തികകളും ലബോറട്ടറി, ലൈബ്രറി, ക്ലാസ്റൂം അടക്കം അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കേണ്ടിയിരുന്നു. സ്വകാര്യവാഴ്സിറ്റികൾ വരുന്നതോടെ സർക്കാരിന് പണച്ചെലവില്ലാതെ മികച്ച പഠനസൗകര്യമൊരുങ്ങും.ഇന്ത്യയിലുള്ള സ്വകാര്യ വാഴ്സിറ്റികളുടെ കണക്ക് ഇപ്രയാരമാണ്. 2012ൽ------------ 190
2019ൽ------------ 407
2021ൽ------------ 421
2023ൽ------------ 430   സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിനു നിയമം കൊണ്ടുവന്ന ശേഷം അപേക്ഷ സ്വീകരിക്കും. യുജിസി മാർഗനിർദേശപ്രകാരമാണ് വിദേശ സർവകലാശാലാ ക്യാംപസുകൾ സംസ്ഥാനത്തു സ്ഥാപിക്കുക. ഇതിനു കേന്ദ്രാനുമതി വേണം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ജനകീയ സംഭാവനയിലൂടെ ഫണ്ട് ശേഖരിക്കും.
  ഉന്നതവിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കാൻ ഓഗസ്റ്റിൽ ഗ്ലോബൽ കോൺക്ലേവ് സംസ്ഥാനത്തു നടത്തും. ദേശീയ, രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനു പ്രോത്സാഹനവും പാക്കേജുകളും നയത്തിലുണ്ടാകും. സ്റ്റാംപ് ഡ്യൂട്ടി, ട്രാൻസ്ഫർ ഡ്യൂട്ടി, റജിസ്ട്രേഷൻ ചാർജ് എന്നിവയിൽ ഇളവ്, എല്ലാ അംഗീകാരങ്ങൾക്കും ഏകജാലക ക്ലിയറൻസ്, വൈദ്യുതിക്കും വെള്ളത്തിനും സബ്സിഡി നിരക്ക്, നികുതി ഇളവ്, മൂലധനത്തിനുമേലുള്ള നിക്ഷേപ സബ്സിഡി എന്നിവയും നയത്തിന്റെ ഭാഗമായിരിക്കും.ഇത്തരത്തിൽ പിണറായി രൂപകൽപ്പന ചെയ്ത ഒരു വമ്പൻ പദ്ധതിക്കാണ് സി പി ഐ ഉടക്കിട്ടിരിക്കുന്നത്. സ്വകാര്യ വാഴ്സിറ്റികൾ എന്ന ആശയത്തെ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ എസ് എഫ് ഐ എതിർത്തു തുടങ്ങിയതാണ്.     സ്വകാര്യ വിദ്യാഭ്യാസ സമ്പ്രദായത്തെ അനുകൂലിക്കുന്നു എന്ന പേരിലാണ് മുൻ അംബാസിഡർ ടി.പി. ശ്രീനിവാസനെ എസ്.എഫ്. ഐക്കാർ പൊതുനിരത്തിൽ ചവിട്ടി താഴെയിട്ടത്. എന്നിട്ടും സർക്കാർ നയത്തെ  ടി.പി.ശ്രീനിവാസൻ സ്വാഗതം ചെയ്യുന്നു. നഷ്ടമായത് 15 വർഷമാണെന്നാണ്  അദ്ദേഹം പറഞ്ഞത്.സഖാവ് പുഷ്പനെയും   പുഷ്പഗിരിയെയും  മറന്നാണ് സർക്കാരിന്റെ  പുതിയ നയപ്രഖ്യാപനം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ നിരവധി കോളജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകള്‍ തന്നെ ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിയാണ്.കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന ഉദ്ദേശ്യത്തോടുകൂടി വിദ്യാഭ്യാസ മേഖല സ്വകാര്യ മൂലധനത്തിന് തുറന്നു കൊടുത്തതിന്റെ പരിണിത ഫലമായി ആരംഭിച്ച സ്വകാര്യ-സ്വാശ്രയ കോളജുകളുടെ എണ്ണം ഇന്ന് കേരളത്തില്‍ 1500 ല്‍ കൂടുതലാണ്.     ഇവയില്‍ മെഡിക്കല്‍, നഴ്‌സിംഗ് കോഴ്‌സുകള്‍ ഒഴിച്ച് മറ്റു മിക്ക കോഴ്‌സുകളിലും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പല എഞ്ചിനീയറിങ് കോളജുകളും സീറ്റുകള്‍ തിരികെ നല്‍കുകയും ചിലവ പൂട്ടി പോവുകയും ചെയ്ത കാര്യവും മന്ത്രി ഇവിടെ ബോധപൂര്‍വ്വം മറച്ചു വെച്ചു കൊണ്ടാണ് ഈ ഗീര്‍വാണമടിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ സര്‍വ്വകലാശാലകളിലേക്ക് വരുന്നത് കേന്ദ്ര പൂളില്‍ നിന്നാണ്. അല്ലാതെ കേരളത്തിന്റെ പഠന മികവോ മറ്റേതെങ്കിലും ഉദ്യമഫലമോ കൊണ്ടല്ല.  കേരളം മാറിമാറി ഭരിച്ച ഇടതു വലതു സര്‍ക്കാറുകള്‍ക്ക് വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയിലുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. എങ്കിലും ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വം അല്പം കൂടുതലാണ്. കാരണം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയന്ത്രിക്കുന്നത് ഇടതുപക്ഷ ബഹുജന സംഘടനകളും അവരുടെ രാഷ്‌ട്രീയ അജണ്ടകളും തന്നെയാണ്.     വിദ്യാഭ്യാസത്തിന്റെ ഗുണനിലവാര തകര്‍ച്ചയുടെയും വിദ്യാഭ്യാസ പഠനാന്തരീക്ഷത്തിന്റെ മൂല്യച്യുതിയും കേരളത്തിലെ ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ മാത്രം സംഭാവനകളാണ്.കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളില്‍ പോയി പഠിക്കുന്നത് സംബന്ധിച്ച് വിവിധ പഠനങ്ങളും സര്‍വ്വേകളും പുറത്തുവന്നിട്ടുണ്ട്. പഠനങ്ങള്‍ പറയുന്നത്, വലിയൊരു വിഭാഗം കുട്ടികള്‍ കേരളത്തിലെ സാമൂഹ്യ ചുറ്റുപാടില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നുള്ളതാണ്. അല്ലെങ്കില്‍ പണം മുടക്കുന്ന രക്ഷിതാക്കള്‍ കുറച്ചു കൂടെ സുരക്ഷിത സ്ഥലങ്ങളില്‍ പഠനത്തിന് വിടാന്‍ ആഗ്രഹിക്കുന്നു. പഠനത്തോടൊപ്പം പണം ആര്‍ജ്ജിക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദേശങ്ങളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാര്‍ഥികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. പാര്‍ടൈം ജോലി എന്ന രീതിയില്‍ ആറു ശതമാനവും, നല്ല ശമ്പളം എന്ന രീതിയില്‍ അഞ്ചു ശതമാനവും,     കുറഞ്ഞ ഫീസ് എന്ന ചിന്തയില്‍ നാല് ശതമാനവും വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുമ്പോള്‍, 25% വിദ്യാര്‍ത്ഥികള്‍ പോകുന്നത് കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങള്‍ പഠനത്തിന് അനുയോജ്യമല്ല എന്നുള്ള കാഴ്ചപ്പാട് പുലര്‍ത്തി കൊണ്ടാണ്. മറ്റൊരു 60% വിദ്യാര്‍ഥികള്‍ പോകുന്നത് ഉയര്‍ന്ന ജീവിത നിലവാരം പ്രതീക്ഷിച്ചിട്ടുമാണ്. അതായത് സ്ഥാപനങ്ങള്‍ ഇല്ലാത്തതല്ല പ്രശ്‌നം. പഠനാന്തരീക്ഷം ഇല്ലാത്തതാണ്. ഗുണനിലവാരമില്ലാത്തതാണ്. നൈപുണ്യം  നല്‍കാന്‍ കഴിയാത്തതാണ്. വിദേശ സർവകലാശാലകൾ കേരളത്തിൽ എത്തിയാൽ പൂട്ടും എന്ന ഉറപ്പ് സി പി ഐക്കുണ്ട്. പിണറായി വിജയന്റെ കൺകെട്ട് വിദ്യകൾക്ക് കാത്തു നിൽക്കാതെ ഈ നയത്തെ എതിർക്കാൻ സി പി ഐ തീരുമാനിച്ചത് ഇതുകൊണ്ടാണ്. മദ്യനയം ചർച്ചകൾക്ക് വന്നാലും മന്ത്രി പ്രസാദ് ഇതേ നയം തന്നെ സ്വീകരിക്കും.     ഇലക്ഷനുകൾ അടുത്തു വരുന്ന സാഹചര്യത്തിൽ സി പി ഐയെ പിണക്കാൻ പിണറായി തയ്യാറല്ല. അതിനാൽ സി പി ഐ യെ കൂടി വിശ്വാസത്തിലെടുത്ത് മാത്രമേ ഇക്കാര്യത്തിൽ സർക്കാർ സമവായത്തിലെത്തുകയുള്ളു. സ്വകാര്യ സർവകലാശാല വിട്ടാലും ബ്രൂവറി പിണറായിക്ക്  നടപ്പാക്കാതിരിക്കാനാവില്ല.  പണം മറിയുന്ന ചെപ്പടിവിദ്യകൾ എങ്ങനെയാണ് സർക്കാർ ഉപേക്ഷിക്കുക? 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യസഭയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (40 minutes ago)

ഷാരോണ്‍ കൊലക്കേസ്: ക വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഖ്യപ്രതി ഗ്രീഷ്മ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു  (48 minutes ago)

കലൂരില്‍ ഹോട്ടലിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടി ഭാര്യ  (1 hour ago)

ഗാര്‍ഹിക പീഡനക്കേസില്‍ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് കോടതി  (1 hour ago)

മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ കൂട്ടുപ്രതികള്‍ കീഴടങ്ങി  (2 hours ago)

ഗാസയില്‍ നിന്ന് ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റണമെന്ന വിവാദ പ്രസ്താവന; ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ വീട് ഉപേക്ഷിച്ചുപോകുമോയെന്ന് ട്രംപിനോട് ഫലസ്തീനി ബാലിക  (2 hours ago)

കോട്ടയം പാലായില്‍ കുടിവെള്ളപദ്ധതിയുടെ കിണറിന് ആഴം കുട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിനുള്ളില്‍ കുടുങ്ങിയ തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാനായില്ല; 6 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെട  (2 hours ago)

ആന്‍ഡമാനില്‍ മലയാളി സൈനികനെ കാണാതായിട്ട് ദിവസങ്ങളായി; മകനെ കണ്ടെത്താന്‍ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ട് മാതാവ്  (2 hours ago)

ISRAEL ഞെട്ടിക്കുന്ന റിപ്പോർട്ട്  (2 hours ago)

ANAMIKA DEATH അനാമിക അവസാനിമിഷം വരെ സംഭവിച്ചത്  (2 hours ago)

പണം മറിയുന്ന ചെപ്പടിവിദ്യകൾ സർക്കാർ ഉപേക്ഷിക്കുക?  (2 hours ago)

Mahakumbh2025 കുംഭമേളയില്‍ തിക്കും തിരക്കുമുണ്ടാക്കിയ 120 പേര്‍?  (3 hours ago)

അനാമിക മാനസിക സംഘര്‍ഷം നേരിട്ടുവെന്ന് സൂചിപ്പിക്കുന്ന ശബ്ദ സംഭാഷണം പുറത്ത്; രണ്ട് ആത്മഹത്യാ കുറിപ്പുകളിൽ ഒരെണ്ണം ഒളിപ്പിച്ചു...  (3 hours ago)

ഹമാസിനെ ചാരമാക്കും  (3 hours ago)

Malayali Vartha Recommends