മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം: നഴ്സിങ് കോളേജ് പ്രിന്‍സിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെന്‍ഡ് ചെയ്തു
ബെംഗളൂരുവില്‍ മലയാളി മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടിയുമായി കോളേജ് അധികൃതര്‍. രാമനഗര ഹാരോഹള്ളിയിലെ ദയാനന്ദ് സാഗര്‍ യൂണിവേഴ്സിറ്റി മാനേജ്മെന്റ്. നഴ്സിങ് കോളേജ് പ്രിന്‍സിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെന്‍ഡ് ചെയ്തു.
ഇരുവരുടേയും മാനസിക പീഡനത്തെത്തുടര്‍ന്നാണ് അനാമിക ആത്മഹത്യചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ചൊവ്വാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ അനാമികയെ കണ്ടത്. കൂടെ താമസിച്ചിരുന്ന വിദ്യാര്‍ഥിനി നാട്ടില്‍പ്പോയതിനാല്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു. മാനസികപീഡനം അനുഭവിച്ചതായി വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
പ്രിന്‍സിപ്പാള്‍ സന്താനം സ്വീറ്റ് മേരി റോസ്, അസോസിയേറ്റ് പ്രൊഫസര്‍ സുജിത എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇരുവരും കുട്ടിയെ മാനസികമായി പീഡിപ്പുച്ചുവെന്നും മാറ്റിനിര്‍ത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ ഹാരോഹള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കണ്ണൂര്‍ മുഴപ്പിലങ്ങാട് 'ഗോകുലം' വീട്ടില്‍ വിനീതിന്റെ മകള്‍ അനാമിക വിനീത്(19) ആണ് കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. നഴ്സിങ് കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ്സി. വിദ്യാര്‍ഥിയായിരുന്നു.
https://www.facebook.com/Malayalivartha