കഫേയില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കഫേ ഉടമയ്‌ക്കെതിരെ കേസ്
![](https://www.malayalivartha.com/assets/coverphotos/w657/326792_1738865519.jpg)
കലൂര്‍ സ്റ്റേഡിയത്തിലെ കഫേയില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഐ ഡെലി കഫേ ഉടമ ദീപക്കിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. അശ്രദ്ധമൂലമുളള മരണം, അശ്രദ്ധമൂലം മറ്റുളളവരുടെ ജീവന്‍ അപകടത്തിലാക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇഡ്ഡലി സ്റ്റീമര്‍ പ്രവര്‍ത്തിപ്പിച്ചുവെന്നും ഇത് അപകടത്തിനിടയാക്കിയെന്നുമാണ് പോലീസ് എഫ് ഐ ആറില്‍ പറയുന്നത്. കലൂര്‍ സ്റ്റേഡിയത്തിന് സമീപം ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്.
ശബ്ദം കേട്ട് ഓടിക്കൂടിയവര്‍ ചേര്‍ന്ന് ഇവരെ ആംബുലന്‍സിലാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2 സ്വകാര്യ ആശുപത്രികളിലും എറണാകുളം ജനറല്‍ ആശുപത്രിയിലുമായാണു പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha