വളയത്ത് കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍ ആയുധശേഖരം കണ്ടെത്തി
കോഴിക്കോട് വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലില്‍ മുക്കില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി. 14 സ്റ്റീല്‍ ബോംബുകള്‍, രണ്ട് പൈപ്പ് ബോംബുകള്‍, രണ്ട് വടിവാളുകള്‍ എന്നിവയാണ് കണ്ടെത്തിയത്.
കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ആയുധശേഖരം. ആയുധശേഖരം കണ്ടെത്തിയ പ്രദേശത്ത് ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ സ്ഫോടകശബ്ദം കേട്ടിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് വളയം പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha