ജൂണ്‍ ഒന്നുമുതല്‍ ഒറ്റ സിനിമയും പ്രദര്‍ശിപ്പിക്കില്ലെന്ന് സംഘടനകള്‍; സിനിമാ നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുമ്പോഴും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ല; പുതിയ അഭിനേതാക്കള്‍ പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത്
![](https://www.malayalivartha.com/assets/coverphotos/w657/326794_1738867166.jpg)
സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച് സംഘടനകള്‍. ഇന്ന് നടന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജി.എസ്.ടി നികുതിക്കൊപ്പമുള്ള വിനോദ നികുതി സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സിനിമാ നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുമ്പോഴും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. വിനോദനികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തയ്യാറായില്ല എന്നും നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ ഒന്നുമുതല്‍ സിനിമകളുടെ ചിത്രീകരണവും പ്രദര്‍ശനവും നിറുത്തിവയ്ക്കുമെന്നാണ് സംഘടനകളുടെ നിലപാട്.
പുതിയ അഭിനേതാക്കള്‍ പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. എന്നും ഇത് താങ്ങാനാകില്ല. പ്രതിഫലത്തിന് പുറമേ അഭിനേതാക്കള്‍ക്ക് ജി.എസ്.ടിയും നല്‍കേണ്ടി വരുന്നത് ഇരട്ടിഭാരമാണ് ഉണ്ടാക്കുന്നത്. ഇതിന് പുറമേയാണ് സര്‍ക്കാര്‍ വിനോദ നികുതിയും പിരിക്കുന്നത്. പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്ര്‍സ് അസോസിയേഷന്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അഭിനേതാക്കള്‍ക്ക് ഡബ്ബിംഗിന് മുന്‍പ് പ്രതിഫലം നല്‍കണം എന്ന വ്യവസ്ഥ മാറ്റി റിലീസിന് മുന്‍പ് മുഴുവന്‍ പ്രതിഫലവും കൊടുക്കണം എന്നാക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ അമ്മ സംഘടന മറുപടി നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha