ആഘോഷം ഉള്ളിലൊതുക്കി... ക്രിസ്തുമസ് - നവവത്സര ബമ്പറിലെ 20 കോടിയുടെ ഭാഗ്യശാലി ഇരിട്ടിയിലെ സത്യന്‍ തന്നെ; സത്യന് പുറംലോകത്തോട് ഒന്നും പറയാനില്ല; ടിക്കറ്റ് ബാങ്കിന് കൈമാറി
![](https://www.malayalivartha.com/assets/coverphotos/w657/326799_1738897439.jpg)
അങ്ങനെ ആ ഭാഗ്യശാലിയെ കണ്ടെത്തി. ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനമായ 20 കോടി അടിച്ചത് കണ്ണൂര്‍ ഇരിട്ടി സ്വദേശി സത്യന്. ഭാഗ്യശാലി സത്യന്‍ ടിക്കറ്റ് ഇരിട്ടി ഫെഡറല്‍ ബാങ്ക് ശാഖയില്‍ കൈമാറി. മേല്‍വിലാസം പുറത്തുവിടാന്‍ താത്പര്യപ്പെടുന്നില്ലെന്ന് സത്യന്‍ ബാങ്ക് അധികൃതരെ അറിയിച്ചു. മുമ്പ് സമ്മാനം ലഭിച്ചവര്‍ക്കുള്ള ദുരവസ്ഥയാണ് കാരണം.
കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.
ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേര്‍ക്ക് മൂന്നാം സമ്മാനവും നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ട് വീതം 20 പേര്‍ക്കുമാണ് നല്‍കുന്നത്. ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിനും ഒരുകോടി സമ്മാനത്തുക ഉണ്ടാകും. 400 രൂപയായിരുന്നു ക്രിസ്തുമസ് - നവവത്സര ബമ്പര്‍ ടിക്കറ്റിന്റെ വില. തിരുവോണം ബമ്പര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബമ്പറാണ് ക്രിസ്മസ്പുതുവത്സര ബമ്പര്‍.
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ് - നവവത്സര ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. കണ്ണൂരിലാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. അനീഷ് എം ജി എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് നല്‍കുക.
20 കോടിയായ സമ്മാനത്തുകയില്‍ നിന്നും ഏജന്റിന് കമ്മീഷനായി ലഭിക്കുക സമ്മാനത്തുകയുടെ പത്ത് ശതമാനം ആണ്. 20 കോടിയില്‍ 2 കോടി ആ ഇനത്തില്‍ പോകും. അതില്‍ നിന്നും ടാക്‌സും കഴിഞ്ഞ് ബാക്കി തുക ടിക്കറ്റ് വിറ്റ അനീഷ് എം ജി എന്ന ഏജന്റിന് ലഭിക്കും. ബാക്കി തുകയുടെ 30 ശതമാനമാണ് ടിഡിഎസ് അടയ്‌ക്കേണ്ടത്. അതായത് ഏജന്റ് കമ്മീഷന്‍ കഴിഞ്ഞുള്ള 18 കോടിയുടെ 30 ശതമാനം. ഈ പിടുത്തം കഴിഞ്ഞാല്‍ ബാക്കി 12.6 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക.
ഒന്നാം സമ്മാനം പോലെ 20 കോടിയാണ് രണ്ടാം സമ്മാനവും. പക്ഷേ ഇത് ഒരു കോടി വീതം ഇരുപത് പേര്‍ക്കാണ് നല്‍കുന്നത്. ഇത്തരത്തില്‍ ഒരു കോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സര്‍ചാര്‍ജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സര്‍ചാര്‍ജില്ല. 1 കോടി മുതല്‍ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സര്‍ചാര്‍ജ്. നികുതിയും സര്‍ചാര്‍ജും അടങ്ങിയ തുകയ്ക്ക് മുകളില്‍ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജന്‍സി കമ്മീഷന്‍ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.
തന്റെ വിലാസം ഒരുകാരണവശാലും വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനാല്‍ സത്യനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഇരിട്ടിയിലെ മുത്തു ലോട്ടറി ഏജന്‍സി വിറ്റതാണ് ഈ ടിക്കറ്റ്. ജനുവരി 24ന് സത്യന്‍ എന്നയാള്‍ വാങ്ങിയ 10 ടിക്കറ്റില്‍ ഒന്നിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് ഏജന്‍സി ജീവനക്കാര്‍ വെളിപ്പെടുത്തിയിരുന്നു. സ്വന്തം ആവശ്യത്തിനാണോ വില്പനയ്ക്കാണോ ടിക്കറ്റ് ഉപയോഗിച്ചതെന്നും ഇതുവരെ വ്യക്തമായിട്ടില്ല.
സത്യന്‍ ഇടയ്ക്കിടെ ഒരു ബുക്ക് ടിക്കറ്റ് എടുത്ത് വില്‍ക്കാറുണ്ടെന്നും ജീവനക്കാര്‍ വെളിപ്പെടുത്തിയിരുന്നു. കണ്ണൂര്‍ ചക്കരക്കല്ലിലെ ഹെഡ് ഓഫീസില്‍ നിന്ന് ഈ നമ്പറിലെ നാല് സീരിയല്‍ ബുക്കാണ് വില്പനയ്ക്കായി അയച്ചിരുന്നത്. ഇതിലെ ഒരു ബുക്കിലെ ഒരുടിക്കറ്റിന് 20 കോടിയും മറ്റ് മൂന്നു ബുക്കിലെ മൂന്നു ടിക്കറ്റിന് മൂന്നു പേര്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതവും ലഭിച്ചിരുന്നു. ഭാഗ്യവാനെ അന്വേഷിച്ച് ഇരിട്ടിയിലെ വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവര്‍ത്തകരും ഇന്നലെയും നെട്ടോട്ടത്തിലായിരുന്നു.
"
https://www.facebook.com/Malayalivartha