അവധിക്ക് നാട്ടിലെത്തിയ നഴ്സിങ് വിദ്യാർഥിനി മരിച്ച നിലയിൽ ...
![](https://www.malayalivartha.com/assets/coverphotos/w657/326828_1738918174.jpg)
അവധിക്ക് നാട്ടിലെത്തിയ നഴ്സിങ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി കളത്തിൽ രാജേഷിന്റെ മകൾ ഇരുപതുകാരി ദർശനയെ (20) ആണു ചങ്ങരംകുളത്തെ അമ്മയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ രാജേഷ് വീട്ടിലെത്തിയപ്പോഴാണു മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബെംഗളുരുവിൽ നഴ്സിങിന് പഠിച്ചിരുന്ന ദര്‍ശന ചങ്ങരംകുളത്ത് അമ്മ വീട്ടിലാണ് താമസിച്ചിരുന്നത്. വൈകിയിട്ട് ആറ് മണിയോടെയാണ് ദര്‍ശനയെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തും.
https://www.facebook.com/Malayalivartha