കുപ്രസിദ്ധ ഗുണ്ടയെ കൊലപ്പെടുത്തിയത് അതി ക്രൂരമായെന്ന് പൊലീസ്..വൃക്ഷണത്തിലൊരെണ്ണം അറുത്ത് മാറ്റുകയും മറ്റൊന്ന് ചവിട്ടി മെതിക്കുകയും ചെയ്തു... കൈ വെട്ടിയെടുത്ത ശേഷം വായിൽ തുണി തിരുകി..
![](https://www.malayalivartha.com/assets/coverphotos/w657/326838_1738925386.jpg)
കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മേലുകാവ് എരുമാപ്ര പാറശ്ശേരിയിൽ സാജൻ സാമുവലിനെ കൊലപ്പെടുത്തിയത് അതി ക്രൂരമായെന്ന് പൊലീസ്.അറസ്റ്റിലായ പ്രതികളുമായി സാജന്‍ പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്. സാജന്‍ ജീവിച്ചിരുന്നാല്‍ തങ്ങളുടെ ജീവനു ഭീഷണിയാണെന്നു പ്രതികള്‍ കരുതി. അതിക്രൂരമായിരുന്നു കൊല. ഇയാളുടെ വൃക്ഷണത്തിലൊരെണ്ണം അറുത്ത് മാറ്റുകയും മറ്റൊന്ന് ചവിട്ടി മെതിക്കുകയും ചെയ്തു. കൈ വെട്ടിയെടുത്ത ശേഷം വായിൽ തുണി തിരുകി.
കമ്പിവടിക്ക് തല്ലുമ്പോൾ ശബ്ദം പുറത്ത് കേൾക്കാതിരിക്കാനായിരുന്നു ഇത്. ദേഹമാസകലും അടിച്ചാണ് ഗുണ്ടയെ കൊലപ്പെടുത്തിയത്. ലഹരി-മോഷണ കേസുകളിൽ പ്രതികളായ ഏഴുപേർ ചേർന്നാണ് ഇയാളെ കൊന്നത്. തങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന ഭയത്താലിയിരുന്നു സാജൻ സാമുവലിനെ ഇവർ വകവരുത്തിയത്. പ്രതികൾ താമസിച്ചിരുന്ന കോട്ടയം മേലുകാവ് എരുമപ്രയിലായിരുന്നു കൊലപാതകം.മൂലമറ്റം സ്വദേശികളായ താഴ്‌വാരം കോളനി പെരിയത്തുപറമ്പിൽ അഖിൽ രാജു (24), മണപ്പാടി വട്ടമലയിൽ രാഹുൽ ജയൻ (26), പുത്തൻപുരയിൽ അശ്വിൻ കണ്ണൻ (23),
മണപ്പാടി അതുപ്പള്ളിയിൽ ഷാരോൺ ബേബി (22), പുത്തേട് കണ്ണിക്കൽ അരീപ്ലാക്കൽ ഷിജു ജോൺസൺ (29), അറക്കുളം കാവുംപടി കാവനാൽ പുരയിടത്തിൽ പ്രിൻസ് രാജേഷ് (24), ഇലപ്പള്ളി ചെന്നാപ്പാറ പുഴങ്കരയിൽ മനോജ് രമണൻ (33) എന്നിവരാണ് അറസ്റ്റിലായത്.എട്ടാം പ്രതി അറക്കുളം കാവുംപടി സ്വദേശി വിഷ്ണു ജയൻ ഒളിവിലാണ്.സാജനും പ്രതികളും തമ്മില്‍ സൗഹൃദമുണ്ടായിരുന്നെങ്കിലും തർക്കങ്ങളും പതിവായിരുന്നു. നേരത്തെയും ഇവർ ഏറ്റുമുട്ടിയിരുന്നു. സംഭവ ദിവസവും തർക്കങ്ങളുണ്ടായി.
പിന്നീടാണ് സാജനെ ഇവർ കൊലപ്പെടുത്തി പായയിൽ പൊതിഞ്ഞ് മൃതദേഹം ഉപേക്ഷിക്കുന്നത്. മുട്ടം സ്വദേശിയുടെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് മൃതദേഹം മൂലമറ്റത്തെ തേക്കുംകപ്പിൽ തള്ളിയത്. വണ്ടി ഇടിച്ചു ചത്ത കാട്ടുപന്നിയിറച്ചിയാണന്നാണ് ഓട്ടോക്കാരനോട് പറഞ്ഞത്. ഡ്രൈവർ സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു.കൊലക്കേസ് ഉള്‍പ്പെടെ അനവധി കേസുകളില്‍ പ്രതിയായിരുന്നു സാജന്‍.
https://www.facebook.com/Malayalivartha