1600 രൂപയില്‍ നിന്നും കുറഞ്ഞത് 1800 ആക്കി ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷ...കൂട്ടുമോ എന്ന ചോദ്യത്തിന് പ്രസംഗം നിര്‍ത്തി, വെള്ളം കുടിച്ച് ധനമന്ത്രി.. പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കുമെന്ന് ബാലഗോപാല്‍..
![](https://www.malayalivartha.com/assets/coverphotos/w657/326844_1738927578.jpg)
1600 രൂപയില്‍ നിന്നും കുറഞ്ഞത് 1800 ആക്കി ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷ. ക്ഷേമ പെന്‍ഷന്‍ പ്രതിമാസം 2500 ആക്കുമെന്നായിരുന്നു പിണറായിയുടെ രണ്ടാം സര്‍ക്കാരിനായുള്ള പ്രകടന പത്രികയിലെ വാഗ്ദാനം. പക്ഷേ അത് പിണറായിയുടെ രണ്ടാം സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ ഇടം പിടിക്കുന്നില്ല. അതായത് ക്ഷേമ പെന്‍ഷന്‍ 1600 ആയി തുടരും. കുടിശിക കൊടുക്കുമോ എന്നത് സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ ഭാവിയില്‍ തെളിയേണ്ട വസ്തുതയുമാണ്.രണ്ടര മണിക്കൂറിന് അപ്പുറത്തേക്ക് കടന്നതായിരുന്നു കെഎന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം.
ഇതിനിടെ മുഖ്യമന്ത്രി പറഞ്ഞതു പോലെ ക്ഷേമ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ക്കുമെന്ന് ബാലഗോപാല്‍ പറഞ്ഞു.പിന്നെ ഒന്നു പ്രസംഗം നിര്‍ത്തി. ഇതോടെ ക്ഷേമ പെന്‍ഷന്‍ കൂട്ടില്ലേ എന്ന ചോദ്യം പ്രതിപക്ഷ നിരകളില്‍ നിന്നുയര്‍ന്നു. ഒന്നും മറുപടി പറയാതെ ബാലഗോപാല്‍ ഈ സമയം മുമ്പിലുണ്ടായിരുന്ന ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു. അതിന് ശേഷം വീണ്ടും പ്രസംഗം തുടര്‍ന്നു. അതിന് അപ്പുറത്തേക്ക് ഒരുറപ്പും ബാലഗോപാല്‍ നല്‍കിയില്ല. കിഫ്ബിയ്ക്ക് മറ്റ് ധനാഗമന മാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനായുള്ള പഠനവും സാധ്യത തേടലും നടക്കുമെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പരിക്കുമെന്നോ യൂസര്‍ ഫീ ഈടാക്കുമെന്നോ ഒന്നും മന്ത്രി പറഞ്ഞില്ല. അത് റോഡില്‍ കാറുമായി ഇറങ്ങുന്നവര്‍ക്ക് അനുഗ്രഹമായി മാറുകയും ചെയ്തു. ഭൂനികുതി സ്ലാബുകള്‍ ഉയര്‍ത്തിയതും ചര്‍ച്ചകളിലേക്ക് വരും. ധനപ്രതിസന്ധിയെ മറികടന്നുവെന്ന പ്രതീക്ഷ ധനമന്ത്രി പങ്കുവയ്ക്കുമ്പോഴും കേരളത്തിലെ ധനപ്രതിസന്ധി നിഴലിക്കുന്നതാണ് ബജറ്റ്.
https://www.facebook.com/Malayalivartha