നെയ്യാറ്റിന്‍കരയില്‍ യുവതിയെ കാമുകന്‍ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു
നെയ്യാറ്റിന്‍കരയില്‍ യുവതിയെ കാമുകന്‍ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. നെയ്യാറ്റിന്‍കര വെണ്‍പകലിലാണ് സംഭവം. വെണ്‍പകല്‍ സ്വദേശിനി സൂര്യ ഗായത്രി(28)യെയാണ് കൊടാങ്ങാവിള സ്വദേശി സച്ചു വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. സൂര്യയുടെ വീട്ടിലെത്തിയ സച്ചു വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സച്ചു തന്നെ സൂര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സൂര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ സച്ചു അവിടെ നിന്നും രക്ഷപ്പെട്ടു. സച്ചുവിനായുള്ള അന്വേഷണത്തിലാണ് പോലീസ്.
സച്ചു വിവാഹിതനാണെങ്കിലും ഏറെ നാളായി ഭാര്യയുമായി അകന്ന് കഴിയുകയാണ്. ഇതിനിടെയാണ് സൂര്യയുമായി അടുപ്പത്തിലായത്. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നുവത്രേ. എന്നാല്‍ അടുത്തിടെ സൂര്യഗായത്രി മറ്റൊരാളെ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നു എന്ന് സച്ചുവിന് സംശയമായി. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha