മൂത്ത കുട്ടിയുടെ മുന്നില്‍വെച്ച് ഒന്നാം പ്രതിയുമായ് ലൈംഗികവേഴ്ച; വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അമ്മയെ തൂക്കി
![](https://www.malayalivartha.com/assets/coverphotos/w657/326852_1738937376.jpg)
കേരളം ഞെട്ടുന്ന വിവരങ്ങളാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ പുറത്തേക്ക് വരുന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിക്കൂട്ടിലാകുന്ന റിപ്പോര്‍ട്ടുകള്‍. ആ കുഞ്ഞുങ്ങള്‍ക്ക് നീതി കിട്ടാന്‍ മാതാപിതാക്കള്‍ക്കൊപ്പം നിന്ന കേരള സമൂഹം വഞ്ചിക്കപ്പെട്ടോ. സി ബി ഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത് പെണ്‍കുട്ടികളെ ആ കാമവെറിയന്മാര്‍ക്ക് ഇട്ടുകൊടുത്തത് മാതാവാണെന്നാണ്. വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ഒന്നാം പ്രതിയുടെ ലൈംഗിക പീഡനത്തിനിരയായത് അമ്മയുടെയും അച്ഛന്റെയും മനഃപൂര്‍വ്വമായ അനാസ്ഥ മൂലമാണെന്ന നിഗമനത്തോടെയാണ് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും നടത്തിയ നിയമ പോരാട്ടമാണ് കേസ് അന്വേഷണത്തിന് സിബിഐയെ എത്തിച്ചത്.
സി.ബി.ഐ.യുടെ കുറ്റപത്രം പ്രകാരം, വാളയാറിലെ 13 വയസ്സുള്ള പെണ്‍കുട്ടിയെ 2017 ജനുവരി 13ന്, 9 വയസ്സുള്ള സഹോദരിയെ അതേ വര്‍ഷം മാര്‍ച്ച് 4നുമാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, ഇരുവരും വര്‍ഷങ്ങളായി ലൈംഗിക പീഡനത്തിനിരയായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ മുന്നില്‍ വച്ച് അമ്മ ഒന്നാം പ്രതിയായ ആളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. മൂത്തമകളെ ഒന്നാം പ്രതി ബലാത്സംഗം ചെയ്ത വിവരം അമ്മയ്ക്ക് അറിയാമയിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നതായി ദ ഹിന്ദു ചൂണ്ടിക്കാട്ടുന്നു.
അവധി ദിനങ്ങളില്‍ പ്രതിയെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി മദ്യം നല്‍കി സന്തോഷിപ്പിക്കുമായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2016 ഏപ്രിലില്‍, ഒന്നാം പ്രതി മൂത്തമകളെ പീഡിപ്പിക്കുന്നത് നേരില്‍ കണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം രണ്ടാമത്തെ കുട്ടിയെ ഒന്നാം പ്രതി പീഡിപ്പിക്കുന്നത് അച്ഛന്‍ കണ്ടതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നിട്ടും മാതാപിതാക്കള്‍ കേസിനെ മറച്ചുവെക്കുകയും, ഇളയ കുട്ടിയെ പതിവായി പ്രതിയുടെ വീട്ടിലേക്ക് അയക്കുകയും ചെയ്തുവെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. സഹോദരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതി തന്നെ ഇളയ പെണ്‍കുട്ടിയെയും അതേ വിധം ഉപദ്രവിച്ചതായി സി.ബി.ഐ. കുറ്റപത്രത്തില്‍ പറയുന്നു.
2016 ഏപ്രിലില്‍ ഇളയ മകളെ ഒന്നാം പ്രതി ചൂഷണം ചെയ്യുന്നതിന് അമ്മ സാക്ഷ്യം വഹിച്ചിരുന്നു. രണ്ടാഴ്ചയ്ക്ക് പിന്നാലെ അച്ഛനും ഇതേ കാഴ്ച കണ്ടു. എന്നിട്ടും മൂത്ത മകളെ ഇതേ പ്രതി ലൈംഗിക ചൂഷണം ചെയ്ത കാര്യം മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചില്ല. മാത്രമല്ല പ്രതിയുമായി സൗഹൃദം തുടരുകയും ചെയ്തു. ചേച്ചിക്ക് സംഭവിച്ചതെല്ലാം ഇളയകുട്ടിക്കും അറിയാമായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ സിബിഐ ചൂണ്ടിക്കാട്ടുന്നത്.2017 ജനുവരി 13ന് ആണ് വാളയാറില്‍ മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മാര്‍ച്ച് നാലിന് ഇളയ പെണ്‍കുട്ടിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha