ബസ് കാത്തുനിന്ന സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി
![](https://www.malayalivartha.com/assets/coverphotos/w657/326865_1738947999.jpg)
തൊഴിലാളികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. പാലക്കാട് പുളിങ്ങൂട്ടം കണ്ണമ്പ്രയില്‍ ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ ആയിരുന്നു അപകടം. പ്രദേശത്തെ വീടിന്റെ വാര്‍പ്പ് ജോലി കഴിഞ്ഞ് വാഹനം കാത്തു നില്‍ക്കുകയായിരുന്ന സ്ത്രീ തൊഴിലാളികള്‍ക്കിടയിലേക്ക് റോഡിലൂടെ പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റ പത്തുപേരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്നുപേരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി. തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൂന്നുപേരുടെ നില ഗുരുതരമാണ്. അപകടം നടന്ന ഉടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സുകള്‍ എത്തിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അച്ഛനും മകളുമായിരുന്നു അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്. വാര്‍പ്പ് പണി കഴിഞ്ഞ് റോഡരികില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു സ്ത്രീകള്‍. റോഡരികില്‍ ഇരിക്കുകയായിരുന്നു ഇവരെന്നും ഇവരുടെ കാലിലൂടെ ഉള്‍പ്പെടെ കാര്‍ കയറിയിറങ്ങുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha