കോഴിക്കോട് കാറ്ററിങ് യൂണിറ്റില്‍നിന്ന് വാങ്ങിയ അല്‍ഫാമില്‍ പുഴ, കഴിച്ചയാള്‍ക്ക് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കല്ലാച്ചിയില്‍ കാറ്ററിങ് യൂണിറ്റില്‍നിന്ന് വാങ്ങിയ അല്‍ഫാമില്‍ പുഴു. ആരോഗ്യവകുപ്പ് പരിശോധന നടത്തി യൂണിറ്റ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി. കാറ്ററിങ് യൂണിറ്റില്‍നിന്ന് കൂടുതല്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു.
കാറ്ററിങ് യൂണിറ്റില്‍നിന്ന് വാങ്ങിയ അല്‍ഫാം കഴിച്ചുതുടങ്ങിയപ്പോഴാണ് പുഴു ശ്രദ്ധയില്‍പ്പെട്ടത്. കഴിച്ചയാള്‍ക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി.
പിന്നാലെ ഭക്ഷണത്തില്‍നിന്ന് പുഴുവിനെ കിട്ടിയ കാര്യം ആരോഗ്യവിഭാഗത്തെ അറിയിച്ചു. തുടര്‍ന്നാണ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. ഭക്ഷണം കഴിച്ചയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha